Monday, November 28, 2022
HomePradeshikamതിരൂരിൽ ബസ്സിൽ മാല മോഷണം:യുവതി പിടിയിൽ

തിരൂരിൽ ബസ്സിൽ മാല മോഷണം:യുവതി പിടിയിൽ

തിരൂർ:ബസ്സിൽ വെച്ച് യാത്രക്കാരിയുടെ കുഞ്ഞിന്റെ സ്വർണ്ണ പാദസരം പൊട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച പൊള്ളാച്ചി സ്വദേശിനി സുമതയെ(27) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് യുവതിയും കുഞ്ഞും തിരൂരിൽ നിന്ന് ബസ് കയറി യാത്ര ചെയ്യവേ പോലീസ് ലൈൻ എത്തിയപ്പോഴാണ് പാദസരം മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ഉടനെ പോലീസിനെ വിവരം അറിയിച്ചതിൽ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ആഭരണം സഹിതം കസ്റ്റഡിയിലെടുക്കു കയായിരുന്നു. മുൻപും സമാനമായ മോഷണം നടന്നതിൽ യുവതിക്കുള്ള പങ്ക് അന്വേഷിച്ചു വരുന്നതായി തിരൂർ സി.ഐ പറഞ്ഞു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments