Monday, November 28, 2022
HomePradeshikamതിരൂർ തലക്കടത്തൂരിൽ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു.

തിരൂർ തലക്കടത്തൂരിൽ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു.

തിരൂർ:തലക്കടത്തൂര്‍ ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ് സയ്യാന്‍ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഗെയിറ്റില്‍ കയറി കളിച്ചതിനിടെ ഗെയിറ്റ് മറിയുകയും സെയ്യാന്‍ അടിയില്‍ പെടുകയുമായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അരീക്കാട് എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയായിരുന്നു. വിദേശത്തായിരുന്ന അഷ്‌റഫ് അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഖബറടക്കം തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments