Monday, November 28, 2022
HomeKeralaഅന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കേരളത്തിലെ മുഖ്യ ഇടനിലക്കാരായ രണ്ടുപേർ 190 ഗ്രാം എം.ഡി.എം.എ യുമായി...

അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കേരളത്തിലെ മുഖ്യ ഇടനിലക്കാരായ രണ്ടുപേർ 190 ഗ്രാം എം.ഡി.എം.എ യുമായി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ :അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കേരളത്തിലെ മുഖ്യ ഇടനിലക്കാരായ രണ്ടുപേർ 190 ഗ്രാം എം.ഡി.എം.എ യുമായി തിരൂർ പോലീസിന്റെ പിടിയിലായി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ DYSP ബെന്നി വി.വി യുടെ നേതൃത്വത്തിൽ സി.ഐ ജിജോ എം.ജെ യും DANSAFഉം ചേർന്നാണ് തിരൂർ പറവണ്ണ സ്വദേശിയായ പള്ളാത്ത് അഹദ് (30) വേങ്ങര സ്വദേശിയായ പൂച്ചേങ്ങൽ അബൂബക്കർ (26) എന്നിവരെ തിരൂർ ടൗണിൽ വെച്ച് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പിടികൂടിയത്. പ്രതികളിൽ നിന്നും MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ടൈപ്പ് ഉപകാരണങ്ങളും കണ്ടെടുത്തു. ആറുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത എം.ഡി.എം.എ യെന്നും പിടിയിലായ അഹദ് വധശ്രമം,മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുളള നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. എസ്.ഐ മാരായ സജേഷ് .സി ജോസ്, വിപിൻ, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതീഷ്കുമാർ സീനിയർ സി.പി.ഒ രാജേഷ്, ജയപ്രകാശ്, സി.പി.ഒ മാരായ ധനീഷ്കുമാർ, അരുൺ, ആന്റണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. അഹദിനെതിരെ തിരൂർ പോലീസ് കാപ്പാ നിയമ പ്രകാരം നടപടിയെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇവരിൽനിന്ന് സ്ഥിരമായി ലഹരി മരുന്ന് വാങ്ങുന്ന ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും തിരൂർ സി.ഐ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപകാലത്ത് ജില്ലയിൽ പിടിച്ച ഏറ്റവും വലിയ MDMA വേട്ടയാണ് തിരൂരിൽ നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments