Monday, November 28, 2022
HomePradeshikamകുളത്തിൽ മുങ്ങിമരിച്ച കുരുന്നുകൾക്ക് നാട് കണ്ണീരോടെ വിട നൽകി.

കുളത്തിൽ മുങ്ങിമരിച്ച കുരുന്നുകൾക്ക് നാട് കണ്ണീരോടെ വിട നൽകി.

തിരൂർ:വീട്ടിനു സമീപത്തെ കുളത്തിൽ മുങ്ങിമരിച്ച കുരുന്നുകൾക്ക് നാട് കണ്ണീരോടെ വിട നൽകി. ബന്ധുക്കളും അംഗനവാടിയിലെ സഹപാഠികൾ കൂടിയായ അമൻ സയാനും ഫാത്തിമ റിയയും കോരങ്ങത്ത് ജുമാ മസ്ജിദിലെ അടുത്തടുത്ത കബറുകളിൽ അന്ത്യവിശ്രമം കൊളളും.

ശനിയാഴ്ച അംഗവാടി വിട്ട് വീട്ടിലേക്കു പോയ കുരുന്നുകളാണ് കളിക്കുന്നതിനിടെ സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് അന്ത്യോപചാരങ്ങൾക്കു ശേഷമാണ് കബറടക്കിയത്. ആദ്യം പോസ്റ്റുമോർട്ടം നടത്തി ഏറ്റുവാങ്ങിയ അമൻ സയാന്റെ മൃതദേഹം തൃക്കണ്ടിയൂർ അംഗനവാടിയിൽ പൊതു ദർശനത്തിന് വെച്ച ശേഷം പരന്നേക്കാട്ടെ വീട്ടിലെത്തിച്ചു. ഫാത്തിമ റിയയുടെ മൃതദേഹം വീട്ടിലെത്തിച്ച് നാട്ടുകാർ അന്ത്യോപചാരം നൽകി.

തുടർന്ന് ഒരേ സമയത്ത് രണ്ടു പേരുടെയും മൃതദേഹങ്ങൾ അടുത്തടുത്തായി കബറടക്കി. നൂറ് കണക്കിന് ആളുകളാണ് കുരുന്നുകൾക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. കുറുക്കോളി മൊയ്തീൻ എം എൽ എ , നഗരസഭാ ചെയർ പേഴ്സൺ എപി നസീമ , കൗൺസിലർമാരായ അഡ്വ എസ് ഗിരീഷ്, ജീന ഭാസ്ക്കർ , കെ സരോജാ ദേവി, കെ കെ സലാം, ടി പി സതീഷ് , സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസകുട്ടി ,ഗഫൂർ പി ലില്ലിസ്, എന്നിവർ അന്ത്യോപചാരം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments