Monday, November 28, 2022
HomePradeshikamതിരൂർ തൃക്കണ്ടിയൂരിൽ അങ്കനവാടി വിദ്യാർത്ഥികളെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.,

തിരൂർ തൃക്കണ്ടിയൂരിൽ അങ്കനവാടി വിദ്യാർത്ഥികളെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.,

തിരൂർ: അങ്കനവാടി വിദ്യാർത്ഥികളെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി., തിരൂർ തൃക്കണ്ടിയൂരിലാണ് സംഭവം , മൂന്നും നാലും വയസുള്ള കുട്ടികളാണ് മരണപ്പെട്ടത് ,
തൃക്കണ്ടിയൂര്‍ എല്‍ഐസിക്കു പുറകിൽ താമസിക്കുന്ന കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ മൂന്ന് വയസ്സുകാരൻ അമന്‍സയാന്‍ പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ ഏന്നിവരാണ് മരണപ്പെട്ടത്.
തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപമുള്ള പെരിങ്കൊല്ലന്‍കുളത്തില്‍ സംഭവം, അങ്കനവാടി വിട്ട് വീടിലെത്തിയ ശേഷം പുറത്തിറങ്ങിയ കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്, ഉടൻ തന്നെ നാട്ടുകാർ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല , മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments