Monday, November 28, 2022
HomePradeshikamതെരുവിൽ തള്ളിയ പൊമേറിയൻ നായ കുട്ടിക്ക് രക്ഷകരായത് സഹോദരിമാർ

തെരുവിൽ തള്ളിയ പൊമേറിയൻ നായ കുട്ടിക്ക് രക്ഷകരായത് സഹോദരിമാർ

തിരൂർ:കഴുത്തിലെ മുറിവ് പഴുത്ത് മരണാസന്നയായി കിടന്ന പൊമേറിയൻ നായ കുട്ടിക്ക് പുതുജൻ മം നൽകി സഹോദരിമാർ. തിരൂർ പൂക്കയിൽ കീഴേടത്ത് പടിക്കൽ വിപിന , രോഹിത സഹോദരിമാരാണ് തെരുവിൽ തള്ളിയ നായ കുട്ടിക്ക് രക്ഷകരായത്. ഒരാഴ്ച മുമ്പാണ് വീടിന് സമീപത്തെ റോഡരികിലെ മരത്തിൽ കെട്ടി തൂങ്ങിയ നിലയിൽ വളർത്തു നായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. കഴുത്തിലെ ആഴത്തിലേറ്റ മുറിവ് പഴുത്ത് ചീഞ്ഞളിഞ്ഞ് പുഴുക്കൾ അരിക്കുകയും ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ മരണസന്നമായി കിടക്കുകയുമായിരുന്നു.
കടുത്ത ദുർഗന്ധം മൂലം ഇവയെ പരിചരിക്കാൻ ആരും തയ്യാറായതുമില്ല. ഇതറിഞ്ഞ വിപിനയും രോഹിതയും നായ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയും മുറിവ് കഴുകി മരുന്ന് വെച്ച് നൽകുകയും ചെയ്തു. ആദ്യമെല്ലാം ഇണങ്ങാത്തതിനാൽ ഭക്ഷണം കഴിച്ചില്ല. പിന്നീട് ഇവരുടെ പരിചരണം മൂലം ഇണങ്ങുകയും ഇവർ പറയുന്നത് അനുസരിക്കുകയും ചെയ്തു. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതായതിനാൽ മൃഗ ഡോക്ടർ സൂര്യനാരായണൻ ചികിൽസ നൽകിയാണ് നായ കുട്ടി പുതു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സഹോദരിമാരുടെ കാരുണ്യം കണ്ടറിഞ്ഞ ഡോക്ടർ ഫീസ് പോലും വാങ്ങാതെയാണ് ചികിൽസ നൽകിയത്. ഇതിന്റെ ഉടമകളെ തേടിയെങ്കിലും കണ്ടെത്താനാവാത്തതിനാൽ ഈ സഹോദരിമാർ ജീവനെ പോലെയാണ് സ്നേഹിച് വളർത്തുന്നത്. ചാർളിയെന്ന പേരിട്ട ഈ നായ കുട്ടിക്ക് ഇവരെ പിരിഞ്ഞിരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സഹോദരിമാരുടെ ഈ കാരുണ്യ പരിചരണം നാട്ടുകാരുടെയും അഭിനന്ദനത്തിന് ഇടയാകുന്നു. കുഞ്ഞുകുട്ടൻ – ലീന ദമ്പതികളുടെ മക്കളാണ് വിപിനയും രോഹിതയും. വിപിന കോഴിക്കോട് സൈബർ പാർക്കിൽ എഞ്ചിനീയറാണ്. രോഹിത പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത പഠനത്തിന് തയ്യാറെടുക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments