Monday, November 28, 2022
HomePradeshikamപൂക്കയിൽ പെരുവഴിയമ്പലത്ത് വാഹനാപകടം ആറ് പേർക്ക് പരിക്കേറ്റു.

പൂക്കയിൽ പെരുവഴിയമ്പലത്ത് വാഹനാപകടം ആറ് പേർക്ക് പരിക്കേറ്റു.

തിരൂർ :പൂക്കയിൽ പെരുവഴിയമ്പലത്ത് വാഹനാപകടം ആറ് പേർക്ക് പരിക്കേറ്റു. ജീപ്പും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്
ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എഴ് മണിയോടെയാണ് സംഭവം കൊയിലാണ്ടിയിൽ നിന്നും തൃപ്രങ്ങോട് ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും തിരൂരിൽ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത് , രാവിലെ എഴ് മണിയോടെ തിരൂർ പെരുവഴിയമ്പലത്താണ് അപകടം നടന്നത്.
അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശികളായ ഡ്രൈവർ വിജയൻ , ബിൻസി, രജീവ്, ശ്രീജ, ഷീബ, എന്നിവർക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത് ,ഗുരുതരയായി പരിക്കേറ്റ ജീപ്പ് ഡ്രൈവർ വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments