Monday, November 28, 2022
HomePradeshikamകഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: തിരൂർ റയിൽവേ സ്റ്റേഷന്റെ പിൻ വശം ഗെയ്റ്റിനോട് ചേർന്നുള്ള മാർക്കറ്റ് റോഡിൽ വെച്ച് 5.550 kg കഞ്ചാവുമായി റാഷിഖ്, വയസ്, 34, Slo മുഹമ്മദ് കുട്ടി, ഇരണിക്കൽ, വളവന്നൂർ കടുങ്ങാത്തുകുണ്ട് എന്നയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി. ബെന്നി, ഐ.പി. ജിജോ എം.ജെ, എസ്. ഐ ജിഷിൽ വി, സജേഷ് എസ്, ഡാൻസാഫ് അംഗമായ എസ്.സി.പി.ഒ. രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നത്. തിരൂർ കൽപകഞ്ചേരി ഭാഗങ്ങളിൽ വിൽപനക്കെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments