Monday, November 28, 2022
HomePradeshikamലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ സംഘടിപ്പിച്ച പട്ടം പറത്തൽ

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ സംഘടിപ്പിച്ച പട്ടം പറത്തൽ

കൂട്ടായി:ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ലോക ടൂറിസദിനാഘോഷത്തിന്റെ ഭാഗമായിപടിഞ്ഞാറേക്കര ടുറിസം ബീച്ചിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: യു.സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ് അധ്യക്ഷത വഹിച്ചു. കെ.ടി. പ്രശാന്ത് ,ഹസ്പ്ര യഹിയ ,സലാം താണിക്കാട്, മൗലാന കോളേജ് പ്രിൻസിപ്പൽ സതീഷ് കെ.പി,ജർസിക്ക് ,ഫിദ ,സരിത എന്നിവർ പ്രസംഗിച്ചു.
പട്ടം പറത്തൽ,തേങ്ങ ചിരകൽ ചൂൽ നിർമ്മാനം തുടങ്ങി വിവിധ മൽസർ പരിപാടികൾ സംഘടിപ്പിച്ചു.ചൂൽ നിർമാണ
മത്സരത്തിൽ വിഷ്ണുകുമാർ പി.(ആലിങ്ങൽ ) റിനിഷ നസ്രിൻ കെ.പി.(താനൂർ )എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.തേങ്ങ ചിരകൽ മത്സരത്തിൽ ഷെഫീല (തിരുന്നാവായ) റിൻഷാ കെ.പി.(താനൂർ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. മൗലാനാ കോളേജ് ടൂറിസം ക്ലബ് വിദ്യാർത്ഥികളും, ബീച്ച് ക്‌ളീനിംഗ് ജീവനക്കാരും ചേർന്ന് ബീച്ചിൽ മാസ് ക്‌ളീനിംഗ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments