Monday, November 28, 2022
HomePradeshikam16 വയസ്സ് തികയാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരിങ്ങാവൂർ സ്വദേശി ക്ക് 26 വർഷം കഠിന...

16 വയസ്സ് തികയാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരിങ്ങാവൂർ സ്വദേശി ക്ക് 26 വർഷം കഠിന തടവും 65000 രൂപ പിഴയും

തിരൂർ:16 വയസ്സ് തികയാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരിങ്ങാവൂർ സ്വദേശി ക്ക് 26 വർഷം കഠിന തടവും 65000 രൂപ പിഴയും വിധിച്ചു
, ഇരിങ്ങാവൂർ മില്ലും പടിപടിക്ക പറമ്പിൽ മുഹമ്മദ് ബഷീറിനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 16 മാസം കഠിന തടവും വിധിച്ചു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി സി ആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത് പ്രതി സമാനമായ രണ്ട് ലൈംഗിക പീഡന കേസ്സുകളിൽ ശിക്ഷ ലഭിച്ച തടവിൽ കഴിഞ്ഞുവരുകയാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.
2019 ലാണ് സംഭവം നട ന്നത് ആശാരിപ്പാറപള്ളിയുടെ പിറകിലുള്ള പാടത്ത് വെച്ച 6 വയസ്സ് തികയാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിനാസ്പദമായ സംഭവം നടന്നത് കൽപ്പകഞ്ചേരി സബ് ഇൻസ്പെക്ടറായിരുന്ന പ്രിയൻ എസ് കെ ആയിരുന്നു ഈ കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥൻ, പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി മാജിദ അബ്ദുൾ മജീദ്, അയിപ്പ് പി ജമാൽ എന്നിവർ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സീമ എൻ പി പ്രോസിക്യൂഷനെ സഹായിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments