തിരൂര്‍: ഭാര്യയുടെ സ്വത്ത് സംബന്ധിച്ച് ബന്ദുക്കള്‍ തമ്മില്‍ ഉണ്ടായ അവകാശത്തര്‍ക്കം പരാതിപ്പെടാന്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന്. പുറത്തൂര്‍ കാവിലക്കാട് അമ്മാത്ത് അബൂബക്കറിന്റെ മകന് അലി (34) ആണ് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എസ്ഐ, മറ്റ് 3 പോലീസുകാര്‍ എന്നിവര്‍ക്കെതിരെ തിരൂര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സ്വദേശി മുറിവളപ്പില് മുഹമ്മദ് എന്ന കുഞ്ഞിമോന്റെ മകള്‍ ഹൈറുന്നിസയുടെ പേരില്‍ ജന്മംതീരാധാരമായി നല്കിയ 84 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട് വീട്ടുകാരും ബന്ധുക്കളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം കഴിഞ്ഞ ദിവസം കയ്യാങ്കളിയില്‍ എത്തിയിരുന്നത്രേ. പരുക്കേറ്റ അലി പൊന്നാനി താലൂക്ക് അശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പോലീസ് പരാതി സ്വീകരിക്കുകയോ, അക്രമിച്ചവരെ വിളിച്ച് അന്വേ്വഷിക്കുകയോ ചെയ്യാതെ വന്നപ്പോള്‍ അലി വീണ്ടും ഇന്നലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ചെന്നപ്പോഴാണ് പിടിച്ചുവച്ച് മര്‍ദിച്ചതെന്ന് അലി പറഞ്ഞു. രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ എത്തിയ അലിയെ രാത്രി 8 മണി വരെ സ്റ്റേഷനകത്തെ മുറിയിലിട്ട് ദേഹമാസകലം മര്‍ദിച്ച് അവശനാക്കിയെന്ന് ഇയാള്‍ പറഞ്ഞു.
ഹൈറുന്നിസയുടെ പിതാവ് വടക്കുംമുറി വളപ്പില്‍ മൊയ്തുണ്ണി, അയല്‍വാസികളായ അലി, ബാവ, മുഹമ്മദ്, മറ്റ് കണ്ടാലറിയുന്ന 3 പേര് എന്നിവരാണ് നേരത്തെ ഹൈറുന്നിസക്ക് അവകാശപ്പെട്ട സ്ഥലത്ത് വച്ച് തങ്ങളെ മര്‍ദിച്ചതെന്നും ഈ ദമ്പതികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്പില് കണ്ണീരോടെ പറഞ്ഞു. ഇരു കുടുംബവും അയല്‍വാസികളും കയ്യൊഴിഞ്ഞ ഞങ്ങള്‍ക്ക് പോലീസില്‍ നിന്നെങ്കിലും നീതി ലഭിക്കാത്ത പക്ഷം ആത്മഹത്യ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അലിയുടെ ഭാര്യ ഹൈറുന്നിസയും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.
സ്വത്ത് തർക്ക പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസ് മർദിച്ചെന്ന് പരാതി
RELATED ARTICLES
Recent Comments
Hello world!
on