Monday, May 16, 2022
HomePradeshikamകുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) നിര്യാതയായി

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) നിര്യാതയായി

കുറ്റിപ്പുറം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) നിര്യാതയായി. ദീർഘനാളായി അസുഖ ബാധ്യതയായ റംല ഇന്ന് രാവിലെ 6 മണിയോടെ മരണപ്പെട്ടത്.
രാവിലെ 10.30 ന് പൈങ്കണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 2010 -15 കാലയളവിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത്. 12-ാം വാർഡിൽ നിന്നാണ് യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത്. മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹി കൂടിയാണ്. മൊയ്തീനാണ് ഭർത്താവ്. മങ്കേരി കടവത്ത് പറമ്പിൽ പരേതനായ പോക്കറ്റിൻ്റെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: സൽമാൻ, കെൻഷ, സഫ് വാൻ, സവാദ്. മരുമക്കൾ: സൈനുൽ ആബിദ്, തസ്നി (ഇരുമ്പിളിയം).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments