തിരുർ:തിരുനാവായയിൽ കപ്പ കൃഷി നശിപ്പിച്ചതായി പരാതി. മുൻ പഞ്ചായത്ത് അംഗം പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ കപ്പ കൃഷി നശിപ്പിച്ചതായി കർഷകനായ എടക്കുളം സ്വദേശി വെള്ളാടത്ത് മൊയ്തീൻ കുട്ടിതിരൂർ പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.തിരുനാവായയിലെ കൊടക്കൽ താമരക്കായലിനു സമീപമുള്ള പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ കപ്പ കൃഷി നശിപ്പിച്ചതായാണ് പരാതി.
ഭൂവുടമ സൗജന്യമായാണ് തനിക്ക് സ്ഥലം വിട്ടു നൽകിയതെന്നും ഇതേ തുടർന്നായിരുന്നു താൻ ഇവിടെ കൃഷി ചെയ്തതെന്നും,കഴിഞ്ഞ നാലാം തീയതി കപ്പ് മുഴുവൻ നശിപ്പിച്ചതായി കാണുകയായിരുന്നും മൊയ്തീൻകുട്ടി പറഞ്ഞു.സംഭവത്തിൽ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ടതായി മൊയ്തീൻകുട്ടി തിരൂർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
തിരുന്നാവായയിൽ ഒരേക്കർസ്ഥലത്തെ കപ്പകൃഷി നശിപ്പിച്ചതായി പരാതി.
RELATED ARTICLES
Recent Comments
Hello world!
on