Monday, May 16, 2022
HomePradeshikamഎംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിൽ

എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിൽ

വളാഞ്ചേരി:വാഹനപരിശോധനക്കിടെ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിലായി. യുവാക്കളെ ലക്ഷ്യമിട്ട് ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
വളാഞ്ചേരി കാര്‍ത്തിക തിയേറ്ററിന് സമീപം എംഡിഎംയുമായി വാഹനപരിശോധനക്കിടെ മൂന്ന് പേര്‍ പോലീസ് പിടിയിലായത്. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഷാഫി, വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സരിന്‍ കെവി, കൊളത്തൂര്‍ പടിഞ്ഞാറേകുളമ്പ് സ്വദേശി ശ്രീശാന്ത് എന്നിവരാണ് പിടിയിലായത്. 163 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുമാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു
ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീന്‍ഡയോക്സി മെത്താംഫീറ്റമിന്‍. ഇത്തരം ലഹരി ഉല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഉന്‍മാദത്തിന്റെ മറ്റൊരു അവസ്ഥയില്‍ അക്രമാസക്തരാകുന്നതിന് കാരണമാകാനും സാധ്യതയുണ്ട്. ലഹരിമാഫിയയെപ്പറ്റി പ്രതികളില്‍നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments