തിരൂർ:കഴിഞ്ഞ ഡിസംബർ മാസത്തിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വേദശിയെ അക്രമിച്ച് പണവും,മൊബൈൽ ഫോണും, സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടുകയായിരുന്നു.
റിയാസ് (32) അമ്മുട്ടിന്റെപുരക്കൽ പടിഞ്ഞാറേക്കര ,ദജനി (50) കളരിക്കൽ പച്ചാട്ടിരി
കൊലപാതകശ്രമം,ലഹള, സ്ത്രീകൾക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുൾപ്പെട്ടയാളാണ് റിയാസ് എന്ന പ്രതി. ധജാനി എന്നയാൾ കുറ്റകൃത്യത്തിൽ പ്രതികൾക്ക് സഹായം നൽകിയ ആളാണ്.തിരൂർ DySP ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്,SI ബിജുപോൾ, scpo മുഹമ്മദ് കുട്ടി, എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കാർ തടഞ്ഞു പുറത്തൂർ സ്വേദശിയെ അക്രമിച്ച് പണവും,മൊബൈൽ ഫോണും, സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ
RELATED ARTICLES
Recent Comments
Hello world!
on