മലപ്പുറം:ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തിയ 780gm എംഡിഎംഎ യുമായി രണ്ടുപേര്‍ വേങ്ങരയില്‍ പിടിയില്‍.വേങ്ങര സ്വദേശി കളായ പറമ്പത്ത് ഫഹദ് ,കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത് ബാംഗ്ലൂര്‍,ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍ പെട്ട LSD,MDMA മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈസംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം Dysp പി.എം.പ്രദീപ്, വേങ്ങര സിഐ.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് വേങ്ങര സ്വദേശി കളായ പറമ്പത്ത് ഫഹദ്(34),കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ്(34) എന്നിവരെ വേങ്ങര കുറ്റാളൂരില്‍ നിന്നും കാറില്‍ ഒളിപ്പിച്ച 780 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂര്‍,ഗോവ,എന്നിവിടങ്ങളില്‍ നിന്ന് യൂസ്ഡ് കാര്‍ വില്പനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ എസ്.ഐ. സി.കെ.നൗഷാദ്,ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരന് , പ്രശാന്ത് പയ്യനാട് , എം.മനോജ് കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ.ദിനേഷ് , കെ.പ്രഭുല്‍, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ ASI മാരായ അശോകന്, മുജീബ് റഹ്മാന് ,CPO മാരായ അനീഷ്,വിക്ടര്‍, ആന്റണി,എന്നിവരും സംഘത്തിലുണ്ടായിരുന്നു.
780gm എംഡിഎംഎ യുമായി രണ്ടുപേര്‍ വേങ്ങര പോലീസിൻ്റ പിടിയില്‍
RELATED ARTICLES
Recent Comments
Hello world!
on