Monday, May 16, 2022
HomePradeshikamലഹരിക്കെതിരെ ഒരുമിച്ചുള്ള മുന്നേറ്റം സാധ്യമാവണം : മാധ്യമ സെമിനാർ

ലഹരിക്കെതിരെ ഒരുമിച്ചുള്ള മുന്നേറ്റം സാധ്യമാവണം : മാധ്യമ സെമിനാർ

തിരൂർ : സാമൂഹ്യ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ലഹരിക്കെതിരെ ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുകയൊള്ളൂവെന്ന് ലഹരി നിർമ്മാർജ്ജന യുവജന സമിതി മാധ്യമ സെമിനാറിൽ പൊതുവികാരമുയർന്നു. തിരൂർ പ്രസ്‌ ക്ലബ്ബ്‌ ഹാളിൽ ലിക്വർ പോളിസി: മീഡിയ ഡിഫൈൻസ്‌ സെമിനാർ അഡ്വ.എൻ ഷംസുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുഴുവൻ ധാർമ്മികതയേയും പുതിയ മദ്യനയം ചോർത്തിക്കളയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യത്തിന്‌ പുറമേ മദ്യേതര മയക്ക്‌ മരുന്നുകളും കേരളത്തിൽ സ്വാധീനമുറപ്പിക്കുന്നതിന്റ തെളിവുകളാണ്‌ ലഹരി പാർട്ടികൾ. മയക്ക്‌ മരുന്നുകളുടെ ഹബ്ബായി കേരളം മാറിയിരിക്കുന്നു. പ്രകടന പത്രികാ വാഗ്ദാനങ്ങൾ പാലിക്കുവാൻ സർക്കാർ തയ്യാറാവണം. മദ്യം വ്യാപകമാക്കി മദ്യ വർജ്ജനം സാധ്യമാകില്ല. മദ്യം യഥേഷ്ടം ലഭ്യമാക്കുന്ന മദ്യനയം പിൻ വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലഹരി നിർമ്മാർജ്ജന യുവജന സമിതി സംസ്ഥാന പ്രസിഡണ്ട്‌
വി.കെ.എം ഷാഫി മോഡറേറ്ററായിരുന്നു.സംഘടനയുടെ സീനിയർ വൈസ്‌ പ്രസിഡണ്ടും എഴുത്തുകാരനുമായ മുഹ്സിൻ ടി.പി.എം വിഷയം അവതരിപ്പിച്ചു.

ലഹരിക്കെതിരെയുള്ള മാധ്യമ പോരാട്ടങ്ങൾക്ക്‌ തുടർച്ചയുണ്ടാകുന്നില്ല. രക്ഷിതാക്കളും അധികാരികളും കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ഫ്ലേവേർഡ്‌ മയക്ക്‌ മരുന്നുകൾ ന്യൂ ജനറേഷനെ സ്വാധീനിക്കാൻ വലകൾ വിരിച്ചിരിക്കുന്നുവെന്നും സെമിനാർ ആശങ്ക പ്രകടിപ്പിച്ചു.
ലഹരി വസ്തുക്കൾ അധികാരികൾ പിടികൂടുകയും നശിപ്പിക്കുകയും ചെയ്യുന്നത്‌ വാർത്ത അല്ലാതായിരിക്കുന്ന സാഹചര്യം അത്യന്തരം ഗൗരവുമുള്ളതാണെന്നും സെമിനാർ സൂചിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ധാർമ്മികമായ മുന്നേറ്റങ്ങൾ പിന്തുണക്കപ്പെടണമെന്നും മാധ്യമ സെമിനാറിൽ അഭിപ്രായമുയർന്നു. പി.കെ രതീഷ്‌, എപി ഷഫീഖ്‌, കെ.പി.ഒ റഹ്മത്തുള്ള, വികെ റഷീദ്‌ , ജലീൽ വൈരങ്കോട്‌, ഷബീർ തിരൂർ ,ജെയ്സൽ വെട്ടം,സുരേഷ്‌ പുറത്തൂർ,
ദിൽഷാദ്‌ കുറ്റൂർ,
സംസാരിച്ചു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന ജനറൽ സിക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റർ സമാപന പ്രസംഗം നിർവ്വഹിച്ച ചടങ്ങിൽ ഫൈസൽ ഒതായി, ഷാനവാസ്‌ തുറക്കൽ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments