Monday, May 16, 2022
HomePradeshikamകുറ്റിപ്പുറം ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരിച്ച സംഭവം:

കുറ്റിപ്പുറം ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരിച്ച സംഭവം:

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് ഊർജ്ജിത അന്വേഷണം തുടങ്ങി കുറ്റിപ്പുറം ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരിച്ച സംഭവം: കുറ്റിപ്പുറം പോലീസ് ഊർജ്ജിത അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം ചെമ്പിക്കൽ ഹംസപ്പടിയിൽ വെച്ച് പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപത്തെ വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാനി (20)യാണ് മരണപ്പെട്ടത് ഈ മരണത്തിലെ ദുരൂഹതകൾ നീക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് കുറ്റിപ്പുറം പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയത് മരണത്തിലെ ദുരുഹതകൾ സംബന്ധിച്ച് മരിച്ച വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ചില നിർണായക സൂചനകൾ പോലീസിന് നൽകിയതായി അറിയുന്നു. മരണം സംബന്ധിച്ച് നാട്ടുകാരും വ്യാപകമായ ആക്ഷേപങ്ങളും സംശയങ്ങളും ഉന്നയിക്കുന്നുണ്ട് മരണം സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പാഴൂർ-നരിക്കുളം മേഖലയിലെ നാട്ടുകാർ സർവ്വകക്ഷി ആക്ഷൻ കമ്മറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments