തിരൂർ : തീരദേശമേഖലയിൽ വിൽപ്പനക്കായി എത്തിച്ച നാലുകിലോ കഞ്ചാവുമായി അരിക്കാഞ്ചിറ കോളനി സ്വദേശിയെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസും പാർട്ടിയും പിടികൂടി. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുൻഷി(35)യെ ആണ് വീട്ടിനുള്ളിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ചതിന് എക്സൈസ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻഷിയുടെ വീടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത് . തീരദേശ മേഖലയിൽ ചെറുപ്പക്കാർക്ക് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ എകസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ചില്ലറ വിൽപന നിരക്ക് അനുസരിച്ച് 2 ലക്ഷം രൂപ വിലയുള്ള കഞ്ചാവാണിത്.
ഇയാൾക്ക് കഞ്ചാവ് നൽകിയ മൊത്ത വിതരണക്കാരനെ കുറിച്ച് സൂചന ലഭിച്ചിട്ടു. റെയിഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ തിരൂർ എക്സൈസ് ഇൻസ്പെക്ടർ സജിത ഒ. പ്രിവന്റീവ് ഓഫീസർമാരായ വി.കെ സൂരജ്, എൽ.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ്, സമേഷ്, റിഞ്ചോ വർഗ്ഗീസ്, ഡവർ പ്രമോദ് എന്നിവർ പങ്കെടുത്തു.
തിരൂരിൽ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
RELATED ARTICLES
Recent Comments
Hello world!
on