Monday, May 16, 2022
HomePradeshikamജലാശയങ്ങൾ ശുദ്ധീകരിക്കാൻ കർമ്മ പദ്ധതിയുമായി തിരൂർ നഗരസഭ

ജലാശയങ്ങൾ ശുദ്ധീകരിക്കാൻ കർമ്മ പദ്ധതിയുമായി തിരൂർ നഗരസഭ

തിരൂർ:തെളിനീരൊഴുകുന്ന നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ നീർത്തടങ്ങളും നീർച്ചാലുകളും വൃത്തിയാക്കുന്നതിന് മുന്നോടിയായി ജല നടത്തം സംഘടിപ്പിക്കാനൊരുങ്ങി തിരൂര്‍ നഗരസഭ.
നഗരസഭ തല ഉൽഘാടനം കോരംങ്ങത്ത്
കാടായി തോട് സന്ദർശിച്ച് ചെയർ പേഴ്‌സൺ എ.പി.നസീമ നിര്‍വ്വഹിച്ചു

Vo

ജലാശയങ്ങൾ ശുദ്ധീകരിക്കാൻ കർമ്മ പദ്ധതിയുമായി തിരൂർ നഗരസഭ.
എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രദേശത്തെ ജലാശയങ്ങൾ നേരിട്ട് കാണുന്നതിനായിജലനടത്ത0 നടത്തും.
ഇതിന്റെ മുനിസിപ്പൽ തല ഉൽഘാടനം കോരംങ്ങത്ത്
കാടായി തോട് സന്ദർശിച്ച് ചെയർ പേഴ്‌സൺ എ.പി.നസീമ ഉൽഘാടനം നിർവഹിച്ചു.മലിനമായി കണ്ടെത്തിയ ജലാശയങ്ങൾ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തും.
നഗരസഭയിലെ ഏറ്റവും വലിയ തോടായ കാടായി തോട് ശുദ്ധീകരിക്കാന്‍ നഗരസഭ 2 കോടിയുടെ സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
നഗരസഭാ തലത്തിലുള്ള ജലനടത്തത്തിന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ മാരായ ഫാതിമത്ത് സജ്‌ന,കെ.കെ.സലാം മാസ്റ്റർ,കൗൺസിലർ മാരായ ഷാഹുൽ ഹമീദ്,ഐ.പി.സീനത്ത്,ഷാനവാസ്,ഐ.പി.ഷാജിറ,ആസൂത്രണ സമിതി വൈസ് ചെയർ മാൻ പി.കെ.കെ.തങ്ങൾ,പി.ഐ.റൈഹാനത്ത് യാസർ പയ്യോളി,എച്ച്. എസ് .ജീവ രാജ്,എച്ച് ഐ മാരായ രഞ്ജിത്ത്,ബാബുരാജ്,മൊയ്‌ദുഷ മാലാപ്പറമ്പില്‍ ,നൗഷാദ് മേനോത്തില്‍,.പി,മുഹമ ദലി
നേത്രൃത്വം നൽകി.നിരവധി നാട്ടുകാർ പങ്കാളികളായി.
ഇങ്ങനെ കണ്ടെത്തിയ ജലാശയങ്ങൾ 22 ന് ജനകീയ ശുചീകരണം നടത്തും.അതിന്റെ മുനിസിപ്പൽ തല ഉൽഘാടനം പരന്നേക്കാട് പ്രദേശത്ത് നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments