തൃപ്രങ്ങോട്:ബീരാഞ്ചിറയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവും അറസ്റ്റിൽ.
തൃപ്രങ്ങോട് പെരുന്തല്ലൂർ സ്വദേശിയും മരിച്ച യുവതിയുടെ ഭർത്താവുമായ കാൽപ്പറമ്പിൽ ഹർഷാദ് (25), ഭർതൃപിതാവായ മുസ്ത്ഥ (58) എന്നിവരേയാണ് തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. ആലത്തിയൂർ സ്വദേശി നടുവിലപ്പറമ്പിൽ സുബൈറിൻ്റെ മകൾ ലബീബ (26)നെ കഴിഞ്ഞ മാസം 21നാണ് ഭർതൃവീട്ടിലെ ബാത്തു റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് യുവതി തൂങ്ങി മരിച്ചതെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. നാലു വർഷം മുൻപാണ് ലബീബയും ഹർഷാദും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് അഞ്ച് വയസായ കുട്ടിയുമുണ്ട്.
ബീരാഞ്ചിറയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവും അറസ്റ്റിൽ.
RELATED ARTICLES
Recent Comments
Hello world!
on