തിരൂർ:ഇരുവൃക്കകളും തകരാറിലായ യുവതി വ്യക്ക മാറ്റിവെക്കൽ ചികിൽസക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. തിരൂർ തെക്കുമുറി കോഹിനൂർ പറമ്പിൽ താമസിക്കുന്ന ഇല്ലത്തുപറമ്പിൽ വീട്ടിൽ സുജാതയുടെ മകളും കണ്ണൂർ ചെറുകുന്ന് ഒടയോത്ത് അജേഷിൻ്റെ ഭാര്യയുമായ കാവ്യ (34 ) ആണ് ചികിത്സയ്ക്ക് പണമില്ലാതെ ദുരിതം അനുഭവിക്കുനത്. കാവ്യയാട രണ്ടു വൃക്കകളും തകരാറിൽ ആയിട്ട് ഏകദേശം രണ്ടര വർഷക്കാലമായി.ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ആണ് ഇപ്പോൾ നടക്കുന്നത്. ഇതിന് തന്നെ വൻ സാമ്പത്തിക ബാധ്യത ഈ കുടുംബത്തിന് വന്നിട്ടുണ്ട്. പ്രായമായ അമ്മയും, അമ്മമ്മയും മാത്രമുള്ള ഈ കുടുംബം കൂലിപ്പണി ചെയ്താണ് നിത്യവൃത്തിക്ക് ഉള്ള പണം കണ്ടെത്തുന്നത് .
ഉദാരമതികളുടെയും നാട്ടുകാരുടെയും , സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോകുന്നത്. കാവ്യയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മോശമായി കൊണ്ടിരിക്കുന്നതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ് .വൃക്ക മാറ്റി വെക്കുന്നതിനു ചുരുങ്ങിയത് 40 ലക്ഷം രൂപ ചെലവ് വരും.
ഇതേ തുടർന്ന് കാവ്യയുടെ ചികിത്സയ്ക്കായി നാട്ടുകാർ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ,തിരൂർ നഗരസഭ അധ്യക്ഷ എ പി നസീമ , വൈസ്ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ്, വാർഡ് കൗൺസിലർ സരോജ ദേവി കൗൺസിലർമാരായ വി നന്ദൻ , ,പി ഷാനവാസ്, പോളിടെക്നിക്ക് പ്രിൻസിപ്പൽ നാസർ കൈപ്പഞ്ചേരി എന്നിവർ രക്ഷാധികാരികളായും മുൻ നഗരസഭാ ചെയർമാൻ കെ ബാവ ചെയർമാൻ,
സി പി സഹദേവൻ കൺവീനറായും
ടി ബാലകൃഷ്ണൻ ട്രഷററായും കാവ്യാ ചികിത്സാ സഹായ നിധി , തെക്കുംമുറി (പി ഒ) ,തിരൂർ 676105, മലപ്പുറം ജില്ല എന്ന പേരിൽ ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചതായി ഭാരവാഹികളായ കൗൺസിലർമാരായ സരോജാ ദേവി, വി നന്ദൻ, കൺവീനർ സി പി സഹദേവൻ, എ പി ദാസൻ, എൻ പി കൃഷ്ണകുമാർ , ടി ബാലകൃഷ്ണൻ, കാവ്യ, അമ്മ സുജാത എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭാവന അയക്കേണ്ട വിലാസം
ഇല്ലത്തുപറമ്പിൽ കാവ്യ ചികിത്സാ സഹായ നിധി
ബ്രാഞ്ച് ഫെഡറൽ ബാങ്ക് തിരൂർ, അക്കൗണ്ട് നമ്പർ: 15600200006112
ഐഎഫ്എസ് സി കോഡ്: FDRL0001560.എം ഐ സി ആർ കോഡ് 676049002