Monday, May 16, 2022
HomePradeshikamകാറിൽ കറങ്ങി വീടുകളിൽ മോഷണം നടത്തുന്ന രണ്ടു പേരെ തിരൂർ പോലീസ് പിടികൂടി.

കാറിൽ കറങ്ങി വീടുകളിൽ മോഷണം നടത്തുന്ന രണ്ടു പേരെ തിരൂർ പോലീസ് പിടികൂടി.

തിരൂർ: രാത്രി കാറിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു . പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റംപാറ വീട്ടിൽ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് ( 38 ) ,തേഞ്ഞിപ്പലം പള്ളിക്കൽ ചാലിയിൽ കടവത്ത് മാളിയിൽ വീട്ടിൽ ആഷിഖ് ( 32 ) എന്നിവരാണ് പിടിയിലായത് . കഴിഞ്ഞ ഡിസംബർ 30 ന് തൃപ്രങ്ങോട് പെരുന്തല്ലൂരിലെ വാപറമ്പിൽ അബ്ദുൽ അമീലിന്റെ വീട്ടിൽ വാതിൽ കുത്തി ത്തുറന്ന് 30,000 രൂപയും അഞ്ച് പവൻ സ്വർണവും മോഷ്ടിച്ച കേസിലാണ് പ്രതികളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത് . നിരവധി കേസുകളിൽ പ്രതികളായ ഇവർക്കെതിരെ താനൂർ ,പരപ്പനങ്ങാടി, പൊന്നാനി സ്റ്റേഷനുകളിൽ സമാന കേസുകളുണ്ട് . മുമ്പും കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയവരാ ണെന്ന്  പൊലീസ് പറഞ്ഞു . പ്രതികളെ പെരുന്തല്ലൂരിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments