തിരുന്നാവായ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് മലപ്പുറവും റിഎക്കൗ തിരുന്നാവായയും സംയുക്തമായി എൻ.എം.എച്ച്.എസ്.എസ് തിരുന്നാവായ എൻ.സി.സി യൂണിറ്റിന്റെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ലഹരി വിരുദ്ധ ബോധവത്ക്കരണം,ദുരന്ത നിവാരണ പരിശീലനം,മോട്ടിവേഷൻ ക്ലാസ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ഉണർവ് 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുന്നാവായ എൻ.എം.എച്ച്.എസ്.എസ് എസ്സിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. തിരുന്നാവായ എം.എം.ടി ഹാളിൽ നടന്ന പരിപാടി തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷയായി.
റിഎക്കൗ പ്രോഗ്രാം കോർഡിനേറ്റർ ഉമ്മർ ചിറക്കൽ,മലപ്പുറം ഓയിസ്ക്ക ഇന്റർനാഷണൽ ചാപ്പ്റ്റർ പ്രസിഡന്റ് കെ കെ അബ്ദുൽ റസാക്ക് ഹാജി, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാർ,
എൻ.എം.എച്ച്.എസ്.എസ് പ്രധാന അധ്യാപകൻ എസ്.ശ്രീകുമാർ മാസ്റ്റർ, എൻ.എം.എച്ച്.എസ്.എസ് തിരുന്നാവായ എൻ.സി.സി ഇൻ ചാർജ് നൗഫൽ മാസ്റ്റർ, എക്സൈസ് സബ് ഇൻസ്പെക്ടർ ഒ.സജിത, മലപ്പുറം ജില്ല സഹകരണ ബാങ്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ എം.കെ സതീഷ് ബാബു, അംബുജം തവനൂർ,ഇൻഫർമേഷൻ അസിസ്റ്റന്റ് ടി.പി രമ്യ തുടങ്ങിയവർ പങ്കെടുത്തു.തിരൂർ എക്സൈസ് പ്രവൻ്റിവ് ഓഫീസർ ബിജു ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സും,ഡി.ടി.എം.ജി ചീഫ് ഓഫീസർ ഉള്ളാട്ടിൽ രവിന്ദ്രൻ ദുരന്ത നിവാരണ പരിശീലനവും,ചിറക്കൽ ശ്രീജിത്ത് മോട്ടിവേഷൻ ക്ലാസ്സുമെടുത്തു.