തിരൂർ:തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പൊയ്ലിശ്ശേരി സ്വദേശി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ സ്വദേശി മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാണ് പ്രതികൾ കാവഞ്ചേരി സ്വദേശിയുടെ മൊബൈൽഫോൺ മോഷ്ടിച്ച് കടന്നു കളഞ്ഞത്. രാത്രിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തിരൂർ ബസ് സ്സ്റ്റാന്റ് പരിസരത്ത് വെച്ച് പിടികൂടുകയായിരുന്നു. കളവ് ചെയ്ത മൊബൈൽ ഫോൺ പ്രതികളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു.പ്രതികൾ മറ്റൊരു കേസ്സിൽ ശിക്ഷ കഴിഞ്ഞ് കോഴിക്കോട് ജയിലിൽ നിന്നും രണ്ട് ദിവസം മുൻപാണ് പുറത്തിറങ്ങിയത്. എ.എസ്.ഐ ദിനേശ്, സി.പി.ഒ ശ്രീനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മൊബൈൽഫോൺ മോഷണകേസ്സിൽ രണ്ട് പേർ അറസ്റ്റിൽ
RELATED ARTICLES
Recent Comments
Hello world!
on