വളാഞ്ചേരി :വട്ടപ്പാറ വളവിന് സമീപം അടിക്കാടുകൾക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപിടുത്തം. ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. ഇവിടെ മുറിച്ചിട്ടിരുന്ന മരങ്ങളും തീപിടുത്തത്തിൽ കത്തിയമർന്നു. തിരൂർ നിലയത്തിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമനസേന മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.
തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സുനിൽ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർമാരായ പി.ജെ.ജേക്കബ്, സി.മനോജ്, ടി.പ്രമോദ് ഫയർ റെസ്ക്യൂ ഓഫീസർമാരായ രഘുനാഥ്, നിയാസ്, വൈഷ്ണവിജിത്, ജിബിൻ, നൗഫൽ, സുബ്രഹ്മണ്യൻ, പ്രജിത്ത്, അനൂപ്, രമേശ്, അഖിൽ ഹോം ഗാർഡുമാരായ മുരളീധരൻ, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വളാഞ്ചേരി വട്ടപ്പാറ വളവിന് സമീപം തീപിടുത്തം
RELATED ARTICLES
Recent Comments
Hello world!
on