താനൂർ:അങ്ങാടിപ്പുറം കടുങ്ങുപുരം അല്ലൂർ വീട്ടിലെ ഷിഹാബുദീൻ 46 നെ ആണ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി താനൂർ ശോഭ പറമ്പിന് സമീപം താമസിക്കുന്ന മുരളീധരൻ്റെ വീട്ടിലെ മോഷണത്തെ തുടർന്ന് കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദ് എന്ന അബ്ദുൽ ഹമീദും , പള്ളിക്കൽ ബസാർ സ്വദേശി ആഷിഖിനെയും പിടികൂടിയിരുന്നു ഇവരെ പൊലീസ് വിദഗ്ധമായി ചോദ്യം ചെയ്തപ്പോൾ 2019 ൽ താനൂർ ഓലപ്പീടിക സ്വദേശി ജാഫറിൻ്റെ വീട്ടിൽ മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞെത് ജാഫറിൻ്റെ കുടുംബം വീട് പൂട്ടി പുറത്ത് പോയ സമയത്ത് മുൻ ഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടക്കുകയും 6 പവൻ സ്വർണാഭരണങ്ങളും cctv യുടെ DVR ഉം മോഷണം നടത്തുകയും
മോഷണ മുതലായ സ്വർണാഭരണങ്ങൾ മുഖ്യസൂത്രധാരനായ ശിഹാബുദീൻ വിൽപന നടത്തുകയും ചെയ്തതായും പിന്നീട് സംഘം പല സ്ഥലങ്ങളിലും മോഷണം നടത്തുകയും കിട്ടുന്ന സ്വർണവും മറ്റും വിറ്റ് ലഭിക്കുന്ന പണം കൊണ്ട് കർണാടകം തമിഴ്നാട്. സംസ്ഥാനങ്ങളിൽ താമസിച്ചു ആർഭാട ജീവിതം നയിച്ചു വരികയുമായിരുന്നു മംഗലാപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ശിഹാബുദീനും ഹമീദും മോഷണത്തിനായി തീവണ്ടി കയറി കേരളത്തിൽ എത്തുകയും ആഷിക്കും ഒന്നിച്ച് മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ് തമിഴ്നാട്ടിലെ സേലം എന്ന സ്ഥലത്തു പ്രതികൾക്ക് മറ്റൊരു ഒളിത്താവളം ഉണ്ട് പോലീസിന്റെ നീക്കങ്ങൾ മനസ്സിലാക്കിക്കൊണ്ട് മോഷ്ടാക്കൾ അവരുടെ താവളങ്ങൾ ഇടക്ക് മാറിക്കൊണ്ടിരിക്കും നേരത്തെ അറസ്റ്റ് ചെയ്ത ആഷിക്കിനെയും സുഡാനി ഹമീദിനെയും ചോദ്യം ചെയ്തതിൽ ആണ് കൂട്ടുപ്രതി ശിഹാബുദീൻ ആണ് എന്ന് പോലീസ് കണ്ടെത്തിയത് തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം താനൂർ ഡി വൈ എസ് പി മൂസവള്ളിക്കാടന്റെ നേതൃത്വത്തിൽപ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ദ്രുതഗതിയിൽ അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത് മോഷണങ്ങളുടെ സൂത്രധാരനായി പ്രവർത്തിച്ച ഷിഹാബുദീനെ അന്വേഷനസംഘം സാഹസികമായി പിടികൂടുകയായിരുന്നു
ഡിവൈഎസ്പിയുടെ യുടെ പ്രത്യേകഅന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ ജീവൻ ജോർജ്,ഹണി കെ ദാസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് കെ , ജിനേഷ് , എം.പി.സബറുദ്ദീൻ ,ആൽബിൻ ,അഭിമന്യു ,വിപിൻ, പെരിന്തൽമണ്ണ ഡാൻസഫ് ടീം ,എന്നിവരും ഉണ്ടായിരുന്നു കേരളത്തിനകത്തും പുറത്തുമായി പല ജില്ലകളിലും പ്രതികൾക്ക് മോഷണകേസുൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണ കേസിലെ മുഖ്യസൂത്രധാരനും കൂട്ടുപ്രതിയുമായ ആൾ പിടിയിൽ
RELATED ARTICLES
Recent Comments
Hello world!
on