Monday, May 16, 2022
HomePradeshikamതൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ശിവരാത്രിക്കും ഉത്സവത്തിനും എത്തിത്തുടങ്ങിയതോടെയാണ് ഈ ആന നാട്ടുകാരുടെ പ്രിയനായി മാറിയത്.

തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ശിവരാത്രിക്കും ഉത്സവത്തിനും എത്തിത്തുടങ്ങിയതോടെയാണ് ഈ ആന നാട്ടുകാരുടെ പ്രിയനായി മാറിയത്.

തിരൂർ:ഗുരുവായൂരമ്പലനടയിൽ രവികൃഷ്ണൻ ഓടിയെത്തി ഒന്നാം സ്ഥാനം നേടിയപ്പോൾ ആർപ്പു വിളിച്ചവരിലേറെയും തൃപ്രങ്ങോട്ടുകാരാണ്. അത്രയേറെ പ്രിയമാണ് ഈ നാട്ടുകാർക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള രവികൃഷ്ണൻ എന്ന ആനയോടുള്ളത്. എല്ലാ വർഷവും തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ശിവരാത്രിക്കും ഉത്സവത്തിനും എത്തിത്തുടങ്ങിയതോടെയാണ് ഈ ആന നാട്ടുകാരുടെ പ്രിയനായി മാറിയത്.ലോറിയിൽ നിന്നിറങ്ങി ക്ഷേത്രത്തിലേക്കുള്ള കൊമ്പന്റെ വരവു കാണാൻ പോലും ഇരുവശത്തും ജനം തിങ്ങിക്കൂടി നിൽക്കും. ക്ഷേത്രത്തിലേക്കുള്ള വഴി ചില വീടുകളിൽ ഓർത്തു വച്ച് സ്ഥിരമായി സ്വയം കയറിച്ചെല്ലാനും ഈ ലക്ഷണമൊത്ത ഗജവീരൻ മറക്കാറില്ല. അവൻ കയറി വരുമെന്നുറപ്പുള്ളതിനാൽ അവർ ഭക്ഷണവും തയാറാക്കി വയ്ക്കാറുണ്ട്.2020ൽ രവികൃഷ്ണനു നീലകണ്ഠപ്രിയൻ എന്ന പട്ടം നൽകിയും നാട് ആദരിച്ചിരുന്നു. ആനയോട്ടത്തിൽ രവികൃഷ്ണൻ ഒന്നാം സ്ഥാനം ഓടിയെത്തിയപ്പോൾ ഈ നാട്ടിൽ ആർപ്പുവിളികൾ ഉയരാൻ കാരണം ഇതാണ്. രവികൃഷ്ണൻ ഓടാനുണ്ടെന്നറിഞ്ഞ ഇവിടെ നിന്ന് ആനപ്രേമികളും മത്സരം കാണാൻ പോയിരുന്നു. വരുന്ന ശിവരാത്രിക്ക് തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ എത്തുന്ന രവികൃഷ്ണനു ഗംഭീര വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് നാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments