തിരൂർ : ജില്ലയിലെ ഏറ്റവും വലിയ പാട ശേഖരങ്ങളിലൊന്നായ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര പൊയ്ലിശ്ശേരി വെങ്കുളത്ത് കായൽ കൃഷി ഭൂമിയിലേക്ക് വാലില്ലാപ്പുഴയിൽ നിന്നും വെള്ളമെത്തിക്കുന്ന കൊലൂപാലം- വെങ്കുളത്ത് കായൽ കനാൽ നവീകരിക്കുന്നതിന് നഗര സഞ്ചയം പദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി അറിയിച്ചു.
വെങ്കുളത്ത് കായൽ പാട ശേഖരത്തിലെ 100 ഹെക്ടറിലധികം വരുന്ന കൃഷി ഭൂമിയിലെ കർഷകർ കാലങ്ങളായി ഉന്നയിക്കുന്ന മുറവിളികൾക്കാണ് ഇതോടെ പരിഹാരമാവുന്നത്. തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്ന കനാൽ മിക്ക ഭാഗത്തും തകർന്ന് മണ്ണടിഞ്ഞതിനാൽ ഏതാനും വർഷങ്ങളായി കനാലിലൂടെ വെള്ളമെത്തിക്കാൻ കഴിയുന്നില്ല. ഇത് മൂലം കർഷകർ വലിയ ദുരിതത്തിലായിരുന്നു. അത് കൊണ്ട് തന്നെ മിക്ക കർഷകരും വിരിപ്പിന് വിത്ത് വിതച്ച് മുണ്ടകന് കൊയ്തെടുക്കുന്ന കരിങ്കോറ രീതിയിലേക്ക് മാറിയിരുന്നു. പഴയ കാലത്ത് ഇവിടെ മൂന്ന് പുവൽ കൃഷി ചെയ്യാറുണ്ടായിരുന്നു.
കനാൽ നവീകരണം യഥാർഥ്യമാവുന്നതോടെ നിലവിൽ അനുഭവപ്പെടുന്ന ജല ദൗർലഭ്യം പരിഹരിക്കാനും ഇത് വഴി അടുത്ത വർഷം മുതൽ കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മലപ്പുറം ജില്ലാ പഞ്ചായത്താണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്.
പദ്ധതി പ്രദേശം ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും കർഷകരും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. കുമാരൻ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുകാർ, മെമ്പർ എം. കെ. കുഞ്ഞിപ്പ, തലക്കാട് പഞ്ചായത്തംഗം ടി. മൊയ്തീൻ എന്ന ഉണ്ണി, കർഷക പ്രതിനിധികളായ നാലകത്ത് അഹമ്മദുണ്ണി, അഡ്വ. രാജേഷ്, മഹ്റൂഫ് മാസ്റ്റർ, വി. കെ. അബ്ദു ഹാജി, വി. കെ. ഗഫൂർ, സകീർ കോട്ടത്തറ, എം. മുജീബ് റഹ്മാൻ, തുടങ്ങിയവർ സന്നിഹിതരായി.
തൃപ്രങ്ങോട് പഞ്ചായത്തിലെ 15 ആം വാർഡിൽ ആലിങ്ങൽ പി. എച്ച്. സി റോഡിൽ നിന്നും വെള്ളോട്ട് പാടത്തേക്കുള്ള തോട് നവീകരിച്ചു നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപ നഗര സഞ്ചയത്തിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുള്ളതായി ജില്ലാ പഞ്ചായത്തംഗം പറഞ്ഞു.
വെങ്കുളത്ത് കായലിലേക്ക് ഇനി യഥേഷ്ടം വെള്ളമെത്തും. കനാൽ നവീകരണത്തിന് 50 ലക്ഷം
RELATED ARTICLES
Recent Comments
Hello world!
on