കുറ്റിപ്പുറം:എഴുത്ത് ലോട്ടറി കുറ്റിപ്പുറം പൊലീസിൻ്റെ പരിശേധനയിൽ ഒരാളെ പിടികൂടി
തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.രണ്ടത്താണി സ്വദേശിയും ഇപ്പോൾ നടുവട്ടം നാഗപറമ്പിൽ താമസക്കാരനുമായ മണ്ഡലത്ത് വീട്ടിൽ ഷൺമുഖദാസ് 36 നെയാണ് പിടികൂടിയത്.ഇയാളുടെ കടയിൽ നിന്ന് 15000 ത്തോളം രൂപയും ലോട്ടറി നടത്തിപ്പിനുള്ള മൊബൈൽ ഫോണുകളും മൂന്നക്ക നമ്പരുകൾ കുറിച്ചെടുക്കുന്ന പുസ്തകവും മറ്റും പിടിച്ചെടുത്തു.അയങ്കലം സെന്ററിലാണ് ഇയാൾ കട നടത്തിയിരുന്നത് ഇയാളുടെ മൊഴിപ്രകാരം പിരിച്ചെടുക്കുന്ന പണം നൽകുന്നയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളിൽ നിന്നും,മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ എഴുത്തു ലോട്ടറിക്കാരിൽ നിന്നും ഉള്ള വിവരങ്ങൾ വെച്ച് മാങ്ങാട്ടൂർ സ്വദേശിയായ ഒരാളുടെ വീട്ടിൽ റെയ്ഡ് നടത്തി ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിദഗ്ദ്ധ ഫോറൻസിക് പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി സർക്കാരിൽ നിന്ന് യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഭാഗ്യാന്വേഷണ പരീക്ഷണ ങ്ങൾ നിരവധി സാധാരണക്കാരെ കുത്തുപാളയെടുപ്പിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും പരിശേധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
എഴുത്ത് ലോട്ടറി കുറ്റിപ്പുറം പൊലീസിൻ്റെ പരിശേധനയിൽ ഒരാളെ പിടികൂടി
RELATED ARTICLES
Recent Comments
Hello world!
on