തിരുന്നാവായ: 1950 മുതൽ എല്ലാവർഷവും കേരളത്തിലെ ആദ്യത്തെ ഗാന്ധി സ്മാരകമായ തിരുന്നാവായ
ഗാന്ധി പ്രതിമയിൽ നടത്തി വരാറുള്ള ഗാന്ധിസ്മൃതി പുഷ്പാർച്ചന ലോക് ഡൗണ്‍ ദിനത്തിലും മുറതെറ്റാതെ നടത്തി.കെ കേളപ്പൻ്റെ നേതൃത്വത്തിൽ നടന്ന് വന്നിരുന്ന ഈ ചടങ്ങ് ഇന്ന് വരെ മുടങ്ങിയിട്ടില്ല. മുതിർന്ന ഗാന്ധിയൻ പ്രവൃത്തകരും ഗാന്ധിമാർഗപ്രവർത്തകരും എല്ലാവർഷവും ഇതിനായി ഇവിടെ ഒത്ത് കുടിയിരുന്നു കോവിഡ് കാലമായതിനാൽ രക്തസാക്ഷി ദിനം ഗാന്ധിമാർഗപ്രവർത്തകർ ഭവനോപവാസം നടത്തുന്ന പശ്ചാതലത്തിലാണ് ഗാന്ധി പ്രതിപ്രതിമയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് പുഷ്പാർച്ചന നടത്താൻ തിരുന്നാവയയിലെ സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി എക്കൗ മുന്നോട്ട് വന്നത് റി എക്കൗ പ്രസിഡൻ്റ സി കിളർ അധ്യക്ഷത വഹിച്ചു.കേരള സർവോദയ മണ്ഡലം മിത്രം മലപ്പുറം ജില്ല ചെയർമാൻ മുളക്കൽ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സതീഷൻ കളിച്ചാത്ത് സ്മൃതി ഭാഷണം നടത്തി ,കെ പി അലവി ,
സി പി എം ഹാരിസ്,
ഇ പി സലിം, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു. ഫെബ്രവരി 11 സർവോദയ മേളയ്ക്ക് തവനൂർ കേളപ്പജി നഗറിൽ തുടക്കം കുറിക്കും 12 ന് രാവിലെ 6 മണിക്ക് ചരിത്ര പ്രസിദ്ധമായ ശാന്തിയാത്ര കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.
ലോക്ഡൗൺ ഗാന്ധി സ്മൃതിക്ക് തടസ്സമായില്ല.
RELATED ARTICLES
Recent Comments
Hello world!
on