Monday, May 16, 2022
HomePradeshikamമാമാങ്കമഹോത്സവത്തിന് അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമായി.

മാമാങ്കമഹോത്സവത്തിന് അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമായി.

അങ്ങാടിപ്പുറം :കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമായി. ചാവേർത്തറയിൽ നടന്ന ലളിതമായ ചടങ്ങിൽ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വളളത്തോള്‍ ഉദ്ഘാടനം ചെയ്തു.

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചര്‍ അധ്യക്ഷയായി.എം.കെ സതീഷ് ബാബു, സി. ഖിളർ, ദിലീപ്, സി.കെ.എം നസാർ, സതീഷൻ കളിച്ചാത്ത് , വാഹിദ് പല്ലാർ, ടി.പി മുരളി, ഇല്യാസ് പള്ളത്ത് എന്നിവർ സംസാരിച്ചു. സ്വാഗതം സംഘം ചെയർമാൻ ഉള്ളാട്ടിൽ രവീന്ദ്രന് അങ്കവാള്‍ ഡോ.അനില്‍ വളളത്തോള്‍ കൈമാറി. അങ്കവാൾ പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മലപ്പുറം ഡി.ടി.പി.സി പരിസരത്ത് നൽകിയ സ്വീകരണം ജില്ലാ ഡവലപ്മെൻ്റ് കമ്മീഷണർ എസ്.പ്രേം കൃഷ്ണൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ ,കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര , പുതുക്കോടി മുരളിധരൻ, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ് മന്ദിരത്തിൽ നടന്ന സ്വീകരണ സമ്മേളനം കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി ഡോ.പി. മാധവൻകുട്ടി വാരിയർ, വി.കെ അബൂബക്കർ മൗലവി, ഇ.വി സലാം ചാപ്പനങ്ങാടി എന്നിവർ സംസാരിച്ചു. തിരൂർ വാഗൺ ട്രാജഡി പരിസരത്ത് നൽകിയ സ്വീകരണം ജെ.സി.ഐ പ്രസിഡൻ്റ് മനു ആൻ്റണി ഉദ്ഘാടനം ചെയ്തു. സമീർ കളത്തിങ്ങൽ അധ്യക്ഷനായി. വി.കെ നിസാം, അസീസ് മാവും കുന്ന്, സത്യാനന്ദൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments