Thursday, January 20, 2022
HomeUncategorizedവികസന കുതിപ്പില്‍ തിരൂര്‍ നഗരസഭ

വികസന കുതിപ്പില്‍ തിരൂര്‍ നഗരസഭ

തിരൂർ:മത്സ്യ മാർക്കറ്റ് നവീകരണം,പാര്‍കിംഗ്  പ്ലാസ നിർമാണം ,  മാതൃകാ റോഡ് നിർമാണം തുടങ്ങി 11 കോടി രൂപയുടെ വികസന പദ്ധതികള്‍ നഗരസഭ നടപ്പിലാക്കി വരുന്നതായി ചെയര്‍പേഴ്സണ്‍ എ.പി നസീമ പറഞ്ഞു. തെരുവ് നായ വന്ധ്യംകരണ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി നീണ്ടു പോവുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.തിരൂര നഗരസഭയ്ക്ക 11. കോടി 21ലക്ഷത്തി 18 ആയിരം രൂപയാണ് 2020 – 21 വർഷത്തിലേയ്ക്കുള്ള വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. അതിൽ തന്നെ 4 കോടി 46 ലക്ഷത്തി 12 ആയിരത്തോളം രൂപ നിലവിൽ  നഗരസഭ വികസനത്തിന് വേണ്ടി ചെലവഴിച്ചു കഴിഞ്ഞു.ചെയര്‍ പേഴ്സണ്‍ ദുരിതാശ്വാസ സഹായ നിധി നാല്പതോളം കുടുബങ്ങള്‍ക്ക് നല്കാന്‍ കഴിഞ്ഞു.
ജില്ല ഹോസ്പിറ്റൽ റേഡിനെ മാത്യകാ റോഡാക്കി മാറ്റാനുള്ള പക്തി , മത്സ്യ മാർക്കറ്റ് നവീകരണം, മാലിന്യ സംസ്കരണo പ്രവർത്തനം പദ്ധതികളുമെല്ലാം
മാർച്ച് 30 ന് ആകം പൂര്‍ത്തിയാക്കും. ജില്ലാ ആശുപത്രി റോഡിനെ മാതൃക റോഡാക്കി മാറ്റുന്നതിനായി 15 ലക്ഷം രുപ നഗരസഭ മാറ്റി വെച്ചിട്ടുണ്ട്.ഡയാലിസിസിനായി നാലായിരം രൂപ പ്രതിമാസം നല്കുന്നതിനായുള്ള പദ്ധതിയും തുടങ്ങി കഴിഞ്ഞതായി ചെയര്‍പേഴ്സണ്‍ എ.പി നസീമ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments