തിരുർ : ഒന്നാം കോവിഡ് കാലത്ത് യുട്യൂബ് നോക്കി കേക്ക് ഉണ്ടാക്കിയവർ രണ്ടാം കോവിഡ് കാലത്ത് വിവിധ കാർഷിക പ്രവർത്തിയിൽ ഏർപ്പെടുന്ന മനസ്സിന് കുളിർമ നൽകുന്ന കാഴ്ചയാണ് നാം കണ്ടതെന്ന് തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.. തിരൂർ ഫാർമേഴ്സ് ക്ലബ്ബ് വെട്ടം പരിയാപുരത്തുള്ള ടി.എഫ്.സി. അഗ്രോ ഫാമിൽ നടത്തിയ ന്യൂഇയർ ഫെസ്റ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവ്വഹിച്ചു. ബ്ലോക് മെമ്പർ തങ്കമണി, പഞ്ചായത്ത് മെമ്പർമാരായ മെഹർഷ , സൈനുദ്ദീൻ എൻ , പി.പി.അബ്ദുറഹിമാൻ , കെ.സദാനന്ദൻ , എന്നിവർ ആശംസകൾ അർപ്പിച്ചു. ടി.എഫ്.സി. ഭാരവാഹികളായ അഹമ്മദ് കുഞ്ഞിനെടുവഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. ഇബ്രാഹിം ചേന്നര സ്വാഗതവും സലീം.എൻ.പി. നന്ദിയും പറഞ്ഞു.കാലത്ത് 10 മണിക്ക് തുടങ്ങിയ ടി.എഫ്.സി.കുടുംബ സംഗമം വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജനി ഉൽഘാടനം ചെയ്തു. വിവിധ കാർഷിക വിഷയങ്ങളെ ആസ്പദമായി കൃഷി ഓഫീസർ ദിവ്യ കറുകയിൽ, ദിനേഷ് സൗപർണിക, ഖദീജ നർഗീസ്, മുഹമ്മദ് ആഷിക്ക് (പി.എൽ . ടി.എ.ജി. മുക്കം), കിയ മുഹമ്മദ് എന്നിവർ ക്ലാസ് എടുത്തു. സൈനുദ്ദീൻ എടപ്പാൾ അദ്ധ്യക്ഷം വഹിച്ചു. അലി മോൻ സ്വാഗതവും മൻസൂർ കുറുമ്പടി നന്ദിയും പറഞ്ഞു. പരിപാടിക്ക് ദിൽഷാദ് ആർ. മനാഫ്, ഷഫീഖ്, ഹാരിസ്, ലിയാക്കത്ത് പി.കെ. സലാം പി.പി. നസറു. രാഗേഷ്, ഷംസുദ്ദീൻ പരപ്പേരി, ആരിഫ അമ്പലവട്ടം, ജെസ്സി താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് വേണ്ടി നടത്തിയ കാർഷിക ചിത്രരചന മത്സരം യു.പി.വിഭാഗത്തിൽ ഹനിയ ദിൽഷാദ്, ആമിന സഹറ, ഫാത്തിമ്മ സിഹ, എ.പി. വിഭാഗത്തിൽ ഷെസ സലാം . ഷെൻസ അഹമദ്, ഷെസ കെ.സി. എന്നിവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
ഒന്നാം കോവിഡിന് കേക്ക് മുറിച്ചവർ,രണ്ടാം കോവിഡിന് കൃഷിയിറക്കി. എം.എൽ.എ.
RELATED ARTICLES
Recent Comments
Hello world!
on