Thursday, September 29, 2022
HomePradeshikamഈസ് ഓഫ് ഡൂയിങ് ബിസിനസ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

തിരൂർ:വ്യവസായ വാണിജ്യ വകുപ്പിന്റെയും മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് വ്യവസായ ഓഫീസ് തിരൂർ താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും ഈസ് ഓഫ് ഡൂയിങ് ബിസിനസ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരൂർ സംഗമം റെസിഡൻസിയിൽ വെച്ച് നടന്ന പരിപാടി ബഹു: തിരൂർ നിയോജക മണ്ഡലം എം.എൽ.എ ശ്രീ കുറുക്കോളി മൊയ്‌തീൻ ഉത്ഘാടനം ചെയ്തു. ബഹു : താനൂർ നഗരസഭ ചെയർമാൻ ശ്രീ. ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. നിറമരുതൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ. പി. ഇസ്മായിൽ, മ ലപ്പുറം DDP ഓഫീസ് സുപ്രണ്ട് ശ്രീ. സി.കെ. ഷംസുദ്ധീൻ, KSSIA തിരൂർ താലൂക്ക് പ്രസിഡണ്ട് ശ്രീ. സിദ്ധീഖ് മുൾത്താൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് ശ്രീ. മനോജ്‌. വി.പി. സ്വാഗതവും തിരൂർ ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീ. വി.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു. KSIDC അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. വർഗീസ് മാലാകാരൻ, KPMG (PMU) മാനേജർ ശ്രീ. ഇജാസ് ആലം ഖാൻ എന്നിവർ വിഷയാവതരണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments