Wednesday, January 26, 2022
HomePradeshikamഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

കോട്ടക്കൽ: ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ സാദത്ത് ഉൽഘാടനം ചെയ്തു.ജില്ലാ ഇലക്ഷൻ ഓഫീസർ യൂനുസ് മയ്യേരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.പുതിയ കമ്മിറ്റിയുടെ പ്രസിഡൻ്റായി അബ്ദുൽ ഖയ്യൂം കുറ്റിപ്പുറത്തെയും സെക്രട്ടറിയായി ടി.കെ.എൻ.ഹാരിസിനെയും ട്രഷററായി ടി. നിയാസ് രണ്ടത്താണിയെയും കൗൺസിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി ഡോ.റജുൽ ഷാനിസ്,ഹബീബ് നിരോൽപ്പാലം,ഇസ്മായിൽ മൂക്കുത്തല എന്നിവരെയും ജോ.സെക്രട്ടറിമാരായി ഫിറോസ് ബാബു കുഴിപ്പുറം, മുനീർ ചെമ്പ്ര,ആബിദ് താനാളൂർ,റസീം ഹാറൂൺ, മൻസൂർ വെളിയംങ്കോട് എന്നിവരെയും തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ഡോ.അൻവർ സാദത്ത് നേതൃത്വം നൽകി.കെ.എൻ.എം ജില്ലാ സെക്രട്ടറി ടി.ആബിദ് മദനി, ജലീൽ വൈരങ്കോട്,ഷാനവാസ് പറവന്നൂർ,ഐ.വി.ജലീൽ, റാഫി അറക്കൽ,ശരീഫ് കോട്ടക്കൽ, ടി.കെ.എൻ.ഹാരിസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments