Wednesday, January 26, 2022
HomePradeshikamLKG ക്ലാസ്സിലെ അധ്യാപകരാണ് പുസ്തകങ്ങളുടെ മാതൃക തയ്യാറാക്കിയത്.

LKG ക്ലാസ്സിലെ അധ്യാപകരാണ് പുസ്തകങ്ങളുടെ മാതൃക തയ്യാറാക്കിയത്.

തിരൂർ:വീടുകളിൽ കഴിയുന്ന പ്രീപ്രൈമറി കുട്ടികൾക്ക് പഠനം ലളിതമാക്കുവാൻ വർക്ക്‌ ഷീറ്റ് ഉൾപ്പെടുന്ന രണ്ടാം ഘട്ട പാഠപുസ്തകങ്ങളും തയ്യാറാക്കി നൽകി വി.എം.എച്ച്.എം എ.എൽ.പി.സ്കൂൾ പൊറൂർ :
പ്രീപ്രൈമറിയിൽ അനുയോജ്യമായ പാഠ്യപദ്ധതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലളിതമായ രീതിയിൽ LKG വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട പാഠപുസ്തകങ്ങളും തയ്യാറാക്കി നൽകി പൊറൂർ എ.എൽ.പി സ്കൂൾ മാതൃകയായി.ആദ്യഘട്ട പാഠപുസ്തക വിതരണം ഓഗസ്റ്റ് ആദ്യവാരം നടന്നിരുന്നു.
വിപണിയിൽ ലഭ്യമാകുന്ന പുസ്തങ്ങളേക്കാൾ എളുപ്പത്തിൽ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഇവ തയാറാക്കിയിരിക്കുന്നത് LKG ക്ലാസ്സിലെ അധ്യാപകരാണ് പുസ്തകങ്ങളുടെ മാതൃക തയ്യാറാക്കിയത്.100 ൽ പരം മൾട്ടി കളർ പേജുകൾ ഉൾപ്പെടുന്ന രണ്ടാംഘട്ട പാഠപുസ്തകങ്ങളുടെയും വിതരണചടങ്ങ് ലഘുവായ രീതിയിൽ സംഘടിപ്പിച്ചു .ബഹു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. കെ.വി.ടി സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുബൈദ മാഡം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹു. വാർഡ് കൗൺസിലർ രക്ഷിതാക്കൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്തു .പി. ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ്‌ അഷ്‌റഫ്‌, എം.ടി.എ പ്രസിഡന്റ്‌ ശ്രീമതി. ആഫിയ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഹർഷ ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സോഫിയ ടീച്ചർ നന്ദിയും പറഞ്ഞു. മറ്റു അധ്യാപകരും, പ്രീപ്രൈമറി കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments