Thursday, January 20, 2022
HomeNationalതിരൂരിൽ വഖ്ഫ് സംരക്ഷണ സംഗമം 14ന്

തിരൂരിൽ വഖ്ഫ് സംരക്ഷണ സംഗമം 14ന്

തിരൂർ:തിരൂരിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റി ഡിസംബർ 14ന് ചൊവ്വാഴ്ച വഖ്ഫ് സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തു നടക്കുന്ന സംഗമം 3.30.ന് ആരംഭിക്കും.മുൻ വഖ്ഫ് ബോർഡ് ചെയർ മാൻ റഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.ഡോക്റ്റർ ഹുസ്സൈൻ മടവൂർ,അബ്ദുസ്സമദ് പൂക്കോട്ടൂർ,ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്,എം.ടി.മനാഫ് മാസ്റ്റർ,ഡോക്ടർ മുഹമ്മദ് റാഫി,അഡ്വ.ഫൈസൽ ബാബു എന്നിവർ പ്രഭാഷണം നിർവഹിക്കും.
വഖ്ഫ് നിയമങ്ങൾ സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുന്നതിനും സമൂഹത്തിൽ ബോധവൽക്കരണവുമാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നു
വാർത്താ സമ്മേളനത്തിൽ
ഇബ്രാഹിം ഹാജി കീഴേടത്തിൽ, പി.കെ.കെ.തങ്ങൾ,ബഷീർ വെട്ടം,സൈനുദ്ധീൻ എന്ന എനി,നസ്രുദീൻ ഷാ സി. എം ടി ,എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments