Thursday, January 20, 2022
HomePradeshikamവീര ശ്രീപതിപുരസ്ക്കാരം ശങ്കരനാരായണമേനോന്

വീര ശ്രീപതിപുരസ്ക്കാരം ശങ്കരനാരായണമേനോന്

തിരൂർ: ഉഗ്ര നരസിംഹചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രഥമ
“വീരശ്രീപതി ” പുരസ്കാരം വല്ല ഭട്ട കളരി സംഘത്തിൻ്റെ ഗുരുവും തൊണ്ണൂറ്റി രണ്ടു കാരനുമായ ഉണ്ണി ഗുരുക്കൾ എന്നറിയപ്പെടുന്ന ശങ്കരനാരായണമേനോന്.
പരമ്പരാഗതമായി കളരിപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ശങ്കരനാരായണമേനോൻ കളരിപ്പയറ്റിൻ്റെ വളർച്ചക്കും പ്രചാരത്തിനും വഹിച്ച പങ്ക് കണക്കിലെടുത്താണ് ടി.മുരളീധരൻ, ദീപക് പൂന്തോട്ടത്തിൽ, സി.വി.വിമൽ എന്നിവരട ങ്ങുന്ന പുരസ്ക്കാര സമിതി അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
2022 ജനുവരി 21 ന് തിരുന്നാവായയിലും തവനൂരിലുമായി നടക്കുന്ന മാഘമക മഹോത്സവത്തിൻ്റെ ഭാഗമായി തവനൂർ നിളാ
സ്നാനഘട്ടിൽ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ വീരശ്രീപതി മുദ്രയോടു കൂടിയ വെള്ളി കടകവും, വീരാളിപ്പട്ടും ബ്രഹ്മശ്രീ : ശങ്കരോടത്ത് മാനവേന്ദ്ര ശർമ്മൻ യോഗാതിരിപ്പാട് സമർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments