Thursday, January 20, 2022
HomePradeshikamസാംസ്കാരിക വേദിയുടെ സ്നേഹാദരം രാഷ്ട്രീയ പഠന വേദിയായി

സാംസ്കാരിക വേദിയുടെ സ്നേഹാദരം രാഷ്ട്രീയ പഠന വേദിയായി

തിരൂർ:റഹീം മേച്ചേരി പുരസ്കാരം നേടിയ
പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായ പി.എ.റഷീദിന് തിരൂർ സാംസ്കാരിക വേദി നൽകിയ സ്നേഹാദരം ചടങ്ങ് കാലിക പ്രസക്തിയുള്ള രാഷ്ട്രീയ പഠന വേദിയായി.
പി.എ റഷീദ് എന്ന പ്രതിഭയെ കേൾക്കാനും അഭിനന്ദിക്കാനുമായി വിവിധ തലങ്ങളിൽ നിന്ന് നിരവധി പേർ എത്തി ചേർന്നു.
സ്നേഹാദരത്തിന് മറുപടിയായി അദ്ദേഹം നടത്തിയ ലഘു ഭാഷണം പഠനാർഹവും സമകാലിക രാഷ്ട്രീയ പ്രസക്തവുമായി.
കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
തിരൂർ സാംസ്കാരിക വേദിയുടെ ഉപഹാരം അദ്ദേഹം പി.എ റഷീദ് സാഹിബിന് സമ്മാനിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി പൊന്നാട അണിയിച്ചു.
തിരൂർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എ.റഫീഖ് അധ്യക്ഷനായി.
അഡ്വ: ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
എം. അബ്ദുള്ളക്കുട്ടി, വെട്ടം ആലിക്കോയ, പി.പി. അബ്ദുറഹ്മാൻ, കെ.എൻ. മുത്തുകോയ തങ്ങൾ, കെ.പി.ഒ.റഹ്മത്തുള്ള, ഫൈസൽ എടശ്ശേരി, വി.കെ.എം.ഷാഫി, ഗോപിനാഥ് ചേന്നര, ഇസ്മായിൽ പത്തമ്പാട്,
വി.കെ.റഷീദ്,സി.എം.ടി ബാവ , ഇ.സാദിഖലി, പി.പി.അബ്ദുള്ള, ഇ.കെ.മുഹ്തസിംബില്ല, നൗഷാദ് അന്നാര,കുഞ്ഞിപ്പ തെയ്യമ്പാടി അഷ്റഫ് കരുമരക്കൽ എന്നിവർ പ്രസംഗിച്ചു.
കെ.എം.നൗഫൽ, കെ.എസ്.ബദ്റുദ്ധീൻ, പി.എ.റസാഖ്, എ. നൂറുദ്ധീൻ, കരീം വെട്ടം, നിസാർ പൂക്കയിൽ എന്നിവർ നേതൃത്വം നൽകി.
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടാണ് പരിപാടി ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments