Wednesday, January 26, 2022
HomePradeshikamഫിലിം ഫെസ്റ്റിവൽ നടി ഗായത്രി ഉദ്ഘാടനം ചെയ്തു.

ഫിലിം ഫെസ്റ്റിവൽ നടി ഗായത്രി ഉദ്ഘാടനം ചെയ്തു.

തിരൂർ:സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സിനിമകൾ സമൂഹത്തെ വളർച്ചയിലേക്ക് നയിക്കുന്നുവെന്ന് പ്രശസ്ത ചലച്ചിത്ര നടി ഗായത്രി അഭിപ്രായപ്പെട്ടു.സി പി ഐ എം ജില്ലാ സമ്മേളത്തിൻ്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി നടന്ന സിണ്ടർ ലൈൻസ് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗായത്രി. വിപി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ ഷാനവാസ് ബാവകുട്ടി മുഖ്യാതിഥിയായി. കാഴ്ചയുടെ കാര്യത്തിൽ മലയാളികൾ നിരക്ഷരരാണ്.
ഇനിയും നമുക്ക് ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും
നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെ അറിയാൻ നാം
സാക്ഷരാകണമെന്നും ഷാനവാസ് ബാവക്കുട്ടി പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം
ഇ ജയൻ, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ യു സൈനുദ്ദീൻ, ഏരിയാ കമ്മിറ്റി പി പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. വി
യു മധു സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന സംവാദത്തിൽ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് നടി ഗായത്രി, സംവിധായകൻ ഷാനവാസ് ബാവക്കുട്ടി എന്നിവർ മറുപടി പറഞ്ഞു.
തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ ദി യംഗ് കാൾ മാർക്സ്, മീൽസ് റെഡി, നൈ ബേഴ്സ്, ക്രൈം നമ്പർ 89, നൈറ്റ് ആൻറ് ഫോഗ്, ഒരു മനുഷ്യൻ, എവിടേക്കാ, ഫെയർ ഡോഗ്ർ, ടു, ന്യൂട്ടൻ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments