Wednesday, January 26, 2022
HomePradeshikamതാനൂർ - തെയ്യാല മേൽപ്പാലം പ്രവൃത്തി:ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനം

താനൂർ – തെയ്യാല മേൽപ്പാലം പ്രവൃത്തി:ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനം

താനൂർ. തെയ്യാല റെയിൽവെ ഗേറ്റ് അടച്ചിടുന്നത് ജനങ്ങളെ അറിയിക്കാൻ എല്ലാ ജംഗ്ഷനുകളിലും ഡൈ വെർഷൻ ബോർഡ് സ്ഥാപിക്കാൻ തീരുമാനം. റെയിൽവെ മേൽപാലം പൈലിംഗ് പ്രവർത്തി സമയത്ത് റെയിൽവെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവർത്തി പൂർത്തിയായതിനു ശേഷം ചെറിയ വാഹനങ്ങൾ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾക്കും ഓട്ടോകൾക്കും കാട്ടിലങ്ങാടി റോഡിൽ പാർക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാർക്കിങ്ങ് പ്രശ്ന പരിഹാരത്തിനായി താനൂർ നഗര സഭാ ചെയർമാൻ, പോലീസ് അധികൃതർ , തൊഴിലാളി സംഘടനാപ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും. നിലവിലുള്ള അണ്ടർ ബ്രിഡ്ജ് സൗകര്യ പ്രദമാണോ എന്നും വാഹന ഗതാഗതത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്ന . കാര്യം പഠിച്ച് റിപ്പോർട്ട് നൽകാൻ താനൂർ  ഡി.വൈ.എസ്.പി  യെ ചുമതലപ്പെടുത്തി. താനൂർ – തെയ്യാല റെയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങൾ ഒരുക്കാൻ കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ കാര്യങ്ങളിൽ തീരുമാനമായത്. താനൂർ നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ധീൻ യോഗത്തിൽ അധ്യക്ഷനായി. തിരൂർ ആർ.ഡി.ഒ പി.സുരേഷ്, തഹസിൽദാർ പി.ഉണ്ണി, താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, നഗരസഭാ സെക്രട്ടറി , ആർ.ഡി.ബി.സി പ്രതിനിധികൾ, ജോയിന്റ് ആർ.ടി.ഒ, ഓട്ടോ ടാക്സി തൊഴിലാളി – പ്ര തിനിധികൾ, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments