Wednesday, January 26, 2022
HomePradeshikamതിരൂർ തലക്കാട് കിണറ്റിൽ വീണ സ്ത്രീയെ അഗ്നി- രക്ഷാ സേന രക്ഷപ്പെടുത്തി.

തിരൂർ തലക്കാട് കിണറ്റിൽ വീണ സ്ത്രീയെ അഗ്നി- രക്ഷാ സേന രക്ഷപ്പെടുത്തി.

തിരൂർ: തലക്കാട് പഞ്ചായത്ത് വാർഡ് പതിമൂന്നിൽ ബി.പി അങ്ങാടി എന്ന സ്ഥലത്ത് ശ്രീ.നാസർ, തയ്യിൽ കോതകത്ത് എന്നവരുടെ വീട്ടുമുറ്റത്തെ ഏകദേശം മുപ്പത് അടി താഴ്ചയും പതിനഞ്ച് അടി വെള്ളവുമുള്ള കിണറ്റിൽ ടിയാന്റെ സഹോദരി സയ്ഫുന്നീസ (35 വയസ്സ്) എന്നയാൾ അബദ്ധത്തിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടടുത്തായിരുന്നു സംഭവം. സ്ഥലത്തെത്തിയ സേനാംഗങ്ങൾ റെസ്ക്യൂ നെറ്റുപയോഗിച്ച് സുരക്ഷിതമായി സെയ്ഫുന്നീസയെ കിണറ്റിൽ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ നിലയത്തിലെ ആമ്പുലൻസിൽ ആലത്തിയൂർ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ ശ്രീ.എം.കെ.പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ.രമേഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. വി.സി.രഘുരാജ്, ശ്രീ.ടി.കെ.വൈഷ്ണവ് ജിത്ത്, ശ്രീ.കെ.കെ.പ്രജിത്ത്, ശ്രീ.സി.വി.ശ്രീനാഥ്, ശ്രീ.കെ.എം.അഖിൽ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ശ്രീ.വി.ദുൽഖർ നൈനി, ശ്രീ.ടി.ടി.ഉണ്ണികൃഷ്ണൻ, ഹോം ഗാർഡ് ശ്രീ.സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments