Thursday, September 29, 2022
HomeNationalകായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കുവാനാകണം-മന്ത്രി വി.അബ്ദുറഹിമാൻ

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കുവാനാകണം-മന്ത്രി വി.അബ്ദുറഹിമാൻ

തിരൂർ: സ്പോർട്ട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വേണമെന്നും കായിക മത്സരങ്ങൾ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
തിരൂർ നഗരസഭാ വാഗൺ ട്രാജഡി ടൗൺഹാളിൽ ആരംഭിച്ച 46 ആമത് സംസ്ഥാന
സിനിയർ വനിതാ – പുരുഷ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പോർട്ട്സുമായി ബന്ധപെട്ട പരിപാടികൾക്ക് അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടതെന്നും ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടിയോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗികാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധമാണെന്നും
മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.
തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ വെച്ച് നടന്ന ലോക പവർ ലിഫ്റ്റ് ചാബ്യൻഷിപ്പിലെ താരങ്ങളായ സി.വി അബ്ദു സലിം, കെ കൊച്ചുമോൾ , സി.വി ആയിശാ ബീഗം,പ്രഗതി പി നായർ എന്നിവരെ മന്ത്രി വേദിയിലേക്ക് വിളിച്ച് വരുത്തി നാട മുറിപ്പിച്ചും ഡെഡ് ലീഫ്റ്റ് ഉയർത്തിയും മത്സരങ്ങൾക്ക് പ്രാരംഭം കുറിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി പുരുഷ-വനിത വിഭാഗത്തിൽ 300 ഓളം കായിക താരങ്ങൾ രണ്ട് ദിവസത്തെ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മലപ്പുറം ജില്ലാ
പവർ ലിഫ്റ്റിംഗ് അസോസിയേഷനാണ്
ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ തിരുർ നഗരസഭാ ചെയർപേഴ്സൺ എ.പി.നസീമ അദ്ധ്യക്ഷയായി.
തിരൂർ ആർ.ഡി.ഒ പി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ
അഡ്വ.എസ്. ഗീരിഷ് , കെ.കെ.അബ്ദുസലാം ,
ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് യു തിലകൻ, സെക്രട്ടറി ഋഷികേഷ് കുമാർ, സംസ്ഥാന പവർ ലിഫ്റ്റിംഗ് അസോസിയേഷൻ
പ്രസിഡണ്ട് പി.എസ്.ബാബു, സെക്രട്ടറി
വേണു ജി നായർ ,
ജില്ലാ പ്രസിഡണ്ട്
രമ ശശിധരൻ,
തിരുർ ചേമ്പർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പി.പി.അബ്ദുറഹിമാൻ
പ്രോഗ്രാം കോ-ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുർ ഡി.വൈ.എസ്.പി വി.വി ബെന്നി സമ്മാനദാനം നടത്തും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യു സൈനുദ്ധീൻ അദ്ധ്യക്ഷനാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments