Thursday, September 29, 2022
HomePradeshikamഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും ആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും ആദരിച്ചു

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും നിറമരുതൂരിൽ മന്ത്രി ഇന്ന് ആദരിച്ചു
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിറമരുതൂരിലെ വിദ്യാർത്ഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ, മത്സര വിജയികളെയുമാണ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉപഹാരം നൽകി ആദരിച്ചത്. നിറമരു തൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.ഇ.എം ഇക്ബാൽ, ടി.വി സാജിറ , പി.പി സൈതലവി, താനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പ്രേമ, നാസർ പോളാട്ട്, നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി കെ ബാബു, പഞ്ചായത്തംഗം കെ.ആർ ശാന്തമ്മ ടീച്ചർ, ദാസൻ കുന്നുമ്മൽ , സഹദുള്ള, നാസർ എന്ന കുഞ്ഞിപ്പ, പ്രേമലത, ഹസീന, സുഹറാബി, ഖദീജ, ആമിന ടീച്ചർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ സ്വാഗതവും പഞ്ചായത്തംഗം ടി.വി സാജിറ നന്ദിയും പറഞ്ഞു. ഉന്നത വിജയം നേടിയവരും ദേശീയ മത്സര വിജയികളും ഉൾപ്പെടെ 154 കുട്ടികളെയുമാണ് മന്ത്രി ഉപഹാരം നൽകി അനുമോദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments