Thursday, January 20, 2022
HomePradeshikamതിരൂർ സ്നേഹവീടിന്‍റെ പത്താംവാര്‍ഷികാഘോഷം ശനിയാഴ്ച

തിരൂർ സ്നേഹവീടിന്‍റെ പത്താംവാര്‍ഷികാഘോഷം ശനിയാഴ്ച

തിരൂർ:നിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കി പ്രവര്‍ത്തിച്ച് വരുന്ന സ്നേഹവീടിന്‍റെ പത്താംവാര്‍ഷികാഘോഷം ശനിയാഴ്ച സ്നേഹവീട് അങ്കണത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്നേഹവീട് അങ്കണത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷം ശനിയാഴ്ച രാവിലെ പതിനൊന്നിന് ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിക്കും.കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.വീല്‍ചെയര്‍ വിതരണം പി.സി അന്‍വറും കലോത്സവ ഉദ്ഘാടനം പൊന്നാനി എം.എല്‍.എ നന്ദകുമാറും പുസ്തകവിതരണം ചെയര്‍പേഴ്സണ്‍ എ.പി നസീമയും നിര്‍വ്വഹിക്കും.ആര്‍ഡിഒ പി.സുരേഷ്കുമാര്‍ മുഖ്യാതിഥിയായും.പി.രാമന്‍കുട്ടി,കീഴേടത്തില്‍ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.ഖമറുന്നീസ അന്‍വര്‍,മുഹ്സിന്‍മാസ്റ്റര്‍,പി.അജ്മല്‍,രമശശിധരന്‍,വി.ആയിഷകുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments