Wednesday, January 26, 2022
HomeKeralaകുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടം: കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും

കുനൂര്‍ ഹെലികോപ്‌റ്റര്‍ അപകടം: കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കും ആയി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ മലയാളി സൈനികനും.
തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറക്കല്‍ രാധകൃഷ്ണന്‍ മകന്‍ എ പ്രദീപ് ആണ് കൊല്ലപ്പെട്ടത്.
ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ്. 2004ല്‍ ആണ് പ്രദീപ് വ്യോമസേയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് എയര്‍ ക്രൂവായി തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഭാര്യ: ശ്രീലക്ഷ്മി. രണ്ട് മക്കള്‍.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കും ആയി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഊട്ടിയ്ക്ക് സമീപം കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, വാറന്റ് ഓഫീസര്‍ എ പ്രദീപ്, എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, ഹവീല്ദാര് സത്പാല് എന്നിവരുള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
വെല്ലിങ്ടണ് ഡിഫന്‍സ് കോളേജില്‍ സൈനിക കേഡറ്റുകളോട് സംവദിക്കുന്നതിനായാണ് സുളൂര്‍ വ്യോമ താവളത്തില്‍ നിന്നും ബുധനാഴ്ച ഉച്ചയ്ക്ക് 11.45 ഓടെ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. 12.20 വെല്ലിങ്ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം പിന്നിട്ട് കുനൂര്‍ കട്ടേരിക്ക് സമീപം ഒരു ഫാമില്‍ ചോപ്പര്‍ തകര്‍ന്നു വീഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments