Wednesday, January 26, 2022
HomePradeshikamമാധ്യമ രംഗത്ത് 50 വർഷം, ബഷീർ പുത്തൻവീട്ടിലിനെ ആദരിക്കും.

മാധ്യമ രംഗത്ത് 50 വർഷം, ബഷീർ പുത്തൻവീട്ടിലിനെ ആദരിക്കും.

തിരുർ: മാധ്യമ പ്രവർത്ത രംഗത്ത് 50 വർഷമായി പ്രവർത്തിച്ചു വരുന്ന
ബഷീർ പുത്തൻ വീട്ടിലിനെ
തിരുർ പൗരാവലി നാളെ ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തിരുർ തുഞ്ചൻപറമ്പിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന ആദരിക്കലും
സാംസ്കാരിക സദസ്സും
കായിക റെയിൽ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.1971 ൽ കോളെജ് പഠനകാലത്ത് പത്രപ്രവർത്തനം രംഗത്ത് എത്തിയ ബഷീർ പുത്തൻ വീട്ടിൽ
1976 മുതൽ ബി.പി. അങ്ങാടി കേന്ദ്രികരിച്ച് പ്രഹേളിക മാസികയും, ദിനപത്രവും ആരംഭിച്ചു. മാധ്യമ രംഗത്ത്
ബഷീർ പുത്തൻവിട്ടിലിന്റെ ശിഷ്യഗണങ്ങൾ സ്വദേശത്തും വിദേശത്തും
നിരവധി പേരുണ്ട്.മലയാള സാഹിത്യ രംഗത്ത് ഇന്ന് അറിയപ്പെടുന്നപല എഴുത്തുകാരും ആദ്യ ഘട്ടങ്ങളിൽ
പ്രഹേളിക മാസികയിലൂടെയാണ് എഴുതി തുടങ്ങിയത്.ആദരിക്കൽ ചടങ്ങിൽ
കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉപഹാര സമർപ്പണം നടത്തും.തിരുർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ , തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീൻ , ആകാശവാണി ന്യൂസ് റീഡർ ഹക്കിം കുട്ടായി ,മലയാള സർവ്വകലാശാല മാധ്യമ പഠന വിഭാഗം മേധാവി ഡോ.ആർ രാജീവ് മോഹൻ തുടങ്ങിയവർ സംസാരിക്കും.വാർത്ത സമ്മേളനത്തിൽസംഘാടകരായ പി.പി.അബ്ദുറഹിമാൻ ,
സേൽട്ടി തിരുർ , മുജീബ് താനാളൂർ, അനിൽ കോവിലകം, ഇ ഫൈസൽ ബാബു എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments