Wednesday, January 26, 2022
HomeKeralaജില്ലയിൽ ഗ്ലോബൽ എബിലിറ്റി വില്ലേജ് യാഥ്യാർത്ഥ്യമാക്കും. മന്ത്രി വി.അബ്ദുറഹിമാൻ

ജില്ലയിൽ ഗ്ലോബൽ എബിലിറ്റി വില്ലേജ് യാഥ്യാർത്ഥ്യമാക്കും. മന്ത്രി വി.അബ്ദുറഹിമാൻ

തിരുർ: ഭിന്നശേഷി ക്കാരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് ജില്ലയിൽ ഗ്ലോബൽ എബിലിറ്റി വില്ലേജ് യാഥാർത്ഥ്യമാക്കുമെന്ന്
സംസ്ഥാന കായിക, റെയിൽവേ ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
ഇതിനായി തിരുർ താലുക്ക് പരിധിയിൽ
സ്ഥലം കണ്ടെത്തും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു ലക്ഷത്തോളം വരുന്ന ജില്ലയിലെ ഭിന്ന ശേഷിക്കാർക്കം അവരുടെ ആശ്രിതർക്കും വലിയ സഹായകരമാകും.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വരം കുട്ടായ്മ തിരുരിൽ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുരിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ തിരുർ പ്രസ്സ് ക്ലബ്ബും സംസ്ഥാന ഭിന്നശേഷി ക്രിക്കറ്റ് ടീമുമായി തമ്മിലുമായിരുന്നു മത്സരം.
മത്സരത്തിൽ സംസ്ഥാന ഭിന്നശേഷി ടീം ജേതാക്കളായി.
10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എടുത്ത പ്രസ്സ് ക്ലബ്ബിനെതിരെ
5 ഓവറിൽ സംസ്ഥാന ഭിന്നശേഷി ടീം വിജയലക്ഷ്യം കണ്ടു. സംസഥാന ഭിന്നശേഷി ടീമിലെ റയിസ് കോഴിക്കോടിനെ തെരഞ്ഞെടുത്തു.

വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി സമ്മാനദാനം നടത്തി.
തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: യു. സൈനുദ്ദിൻ
അതിഥിയായി.
ചടങ്ങിൽ വരം-21ന്റെ ലോഗോ മന്ത്രി വി.അബ്ദുറഹിമാൻ
കുറുക്കോളി മൊയ്തിൽ എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു.
തിരുർ ലയൺസ് ക്ലബ്ബും
സ്നേഹതീരം വളണ്ടിയർ വിംഗുമായി സഹകരിച്ചാണ് പരിപ്പാടി സംഘടിപ്പിച്ചത്.
ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി ഡോ.പി. ജാവേദ് അനിസ് ,
വരം കോ-ഡിനേറ്റർ മുജീബ് താനാളൂർ,
എം.ഇ.എസ് ജില്ലാ സെക്രട്ടറി കെ.ഷാഫി ഹാജി,
സ്കൂൾ ചെയർമാൻ . അൻവർ കള്ളിയത്ത്,
ആശുപത്രി വികസന സമിതി അംഗം സലീം കെ ബാലൻ, തിരുർ ലയൺസ്ക്ല ബ്ബ് സെക്രട്ടറി ദീലിപ് അമ്പായത്തിങ്കൽ,
ചേംമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി.അബ്ദുറഹിമാൻ , തിരുർ
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്
പി.കെ.രതീഷ്, സ്നേഹതീരം കോഡിനേറ്റർ
നാസർ കുറ്റൂർ, ചിത്രകാരൻ വിനോദ് ആലത്തിയൂർ, തിരുർ സഹൃദയ വേദി പ്രസിഡണ്ട് ഹമീദ് കൈനിക്കര അഭയം ചെയർമാൻ പി. കോയ
എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments