Thursday, January 27, 2022
HomeKeralaഇൻസൈറ്റ് തിരൂർ പദ്ധതിക്ക് ഉജ്ജ്വല തുടക്കം 320 ഉദ്യോഗാർഥികൾ പങ്കെടുത്തു

ഇൻസൈറ്റ് തിരൂർ പദ്ധതിക്ക് ഉജ്ജ്വല തുടക്കം 320 ഉദ്യോഗാർഥികൾ പങ്കെടുത്തു

തിരൂർ: ഉദ്യോഗാർഥികൾക്കായി തിരൂർ പൊലീസ് ആരംഭിച്ച ഇൻസൈറ്റ് തിരൂർ പദ്ധതിക്ക് ഉജ്ജ്വല തുടക്കം. തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലാണ് പി.എസ്.സി പരീക്ഷയടക്കം വിവിധ മൽസര പരീക്ഷകൾക്ക് ഒരുക്കാൻ ഇൻസൈറ്റ് തിരൂർ പദ്ധതി നടപ്പിലാക്കുന്നത്. കൂട്ടായി മഖ്ദൂമിയ ഓഡിറ്റോറിയത്തിൽ നടന്ന ഇൻസൈറ്റ് പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ 100 ഓളം പെൺകുട്ടികളുൾപ്പെടെ 320 ഉദ്യോഗാർഥികൾ പങ്കെടുത്തു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം താനൂർ ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടൻ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്പി വി.വി ബെന്നി പദ്ധതി വിശദീകരണം നടത്തി. സി.പി കുഞ്ഞുട്ടി, സി.ഒ ശ്രീനിവാസൻ, നൗഷാദ് നെല്ലാഞ്ചേരി , സി.ഐ എം.ജെ ജിജോ, കൂട്ടായി ബഷീർ, എം. അബ്ദുള്ളക്കുട്ടി, പി.കെ രതീഷ്, സലാം താണിക്കാട്, തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് , എസ്.ഐ പി.ഡി ജോസഫ് , എം.വി കമറുസമാൻ, എ.പി താജുദ്ധീൻ , പുരുഷോത്തമൻ ,പി.പി ഹർഷാദ്, സി.പി ഷുക്കൂർ എന്നിവർ സംസാരിച്ചു.
2018 ‘ജൂണിൽ ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ സംഘർഷ മേഖലയായിരുന്ന തലശ്ശേരി പാനൂരിൽ നടപ്പാക്കിയ പദ്ധതി വിജയം കണ്ടതിൻ്റെ വെളിച്ചത്തിലാണ് ഇൻസൈറ്റ് തിരൂർ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ആർമി റിക്രൂട്ട്മെൻറിനും പി.എസ്.സി പരീക്ഷകൾക്കും യുവതി യുവാക്കളെ ഒരുക്കുന്നതിന് പുറമേ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് തുടർപഠനത്തിനും ഗൈഡൻസ് നൽകും. ഉദ്യോഗാർഥികൾക്ക് എഴുത്ത് പരീക്ഷക്ക് കൂട്ടായി എം.എം.എം ഹയർ സെക്കൻഡറി സ്കൂളിലും കായിക പരിശീലനത്തിന് വെട്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലുമായാണ് സൗകര്യം ഒരുക്കുന്നത്. പരീശീലനത്തിന് വിദഗ്ദരായ 70 ഓളം അധ്യാപകരടങ്ങിയ അക്കാദമിക്ക് വിങ്ങിനും രൂപം നൽകി. ഓൺലൈൻ വഴിയും ക്ലാസ്സുകൾ നൽകും. ആദ്യഘട്ടത്തിൽ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറിനായി 17 മുതൽ 23 വയസ്സുവരെയുള്ള യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments